ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി

ആധുനിക ഭാരതത്തിന്റെ മനസ്സിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ സ്വാമി വിവേകാനന്ദന്‍. ഒരു ഇടിമിന്നല്‍ പോലെ ഭാരതത്തിന്റെ നഭോ മണ്ഡലത്തില്‍ ഉദയം ചെയ്ത്, ലോകത്തിനാകെ വെളിച്ചം വിതറിയിട്ട് ആ പ്രഭാ പൂരം കടന്നുപോയി. തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിയ്ക്കുന്നു. ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാനിക്കാനില്ല. 2013 ജനുവരി 12 നു അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികമാണ്.

Continue reading ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി

ഹൈന്ദവ നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശി

ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും കാലഘട്ടത്തില്‍ നിരവധി നവോത്ഥന നായകന്‍ന്മാരുടെ ധര്‍മ്മ കര്‍മ്മ മുന്നേറ്റങ്ങളിലൂടെ ഉണര്‍ന്നെണീറ്റ കേരളീയ ഹിന്ദുസമൂഹം ക്രമേണ ആലസ്യത്തിലേയ്ക്കും സാമുദായിക നേതൃത്വത്തിന്റെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളില്‍പ്പെട്ട് ദിശാബോധമില്ലായ്മയിലേക്കും അധപതിച്ചു. ആചാര്യന്മാരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും സങ്കുചിത ജാതി-വര്‍ഗ്ഗ ചിന്തകളുമായി ഹൈന്ദവ സമൂഹത്തിലാകെ ഭിന്നിപ്പുകളും പരസ്പര മാല്‍സര്യവും പാരമ്യത്തിലെത്തി. ഈ ദുര്‍ബലാവസ്ഥയെ പരമാവധി മുതലെടുത്ത് വ്യവസ്ഥാപിത മതങ്ങളും രാഷ്ട്രീയ സംഘടനകളും ഹിന്ദുക്കളെയും ഹൈന്ദവ സംസ്‌കാരത്തെയും തളര്‍ത്താനും തകര്‍ക്കാനുമുള്ള ഗൂഡ പദ്ധതികള്‍ക്ക് രൂപം നല്‍കി.

Continue reading ഹൈന്ദവ നവോത്ഥാനത്തിന്റെ മാര്‍ഗദര്‍ശി

ഐതിഹാസികമായി പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് സുവര്‍ണ ജൂബിലി

തിരുവിതാംകൂറില്‍ ഐതിഹാസികമായി ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് പ്രഖ്യാപിച്ച ക്ഷേത്രപ്രവേശനവിളംബരത്തിന് ഇന്ന് 75വര്‍ഷം തികയുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അയിത്തം തുടങ്ങിയ അനാചാരങ്ങളും കൊടുമ്പിരിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം എന്നന്നേയ്ക്കുമായി തിരുവിതാംകൂറില്‍ അവസാനിപ്പിച്ചുകൊണ്ട് മഹാരാജാവ് തിരുമനസ്സ് 1936 നവംബര്‍ 12ന് ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ചു. അതോടെ നൂറ്റാണ്ടുകളോളം ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് ക്ഷേത്രപ്രവേശനം സാദ്ധ്യമായി.

Continue reading ഐതിഹാസികമായി പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് സുവര്‍ണ ജൂബിലി

ഓണാഘോഷം കലാരൂപങ്ങളിലൂടെ

കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകത്തില്‍ നിന്നും ഉടലെടുത്തതാണ് ചിങ്ങമാസത്തിലെ പൊന്നോണം. ഈ ഓണാഘോഷം കേരളീയരുടെ ഹൃദയങ്ങളില്‍ അനിര്‍വചനീയമായ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാവും കടന്നുവരുന്നത്.

Continue reading ഓണാഘോഷം കലാരൂപങ്ങളിലൂടെ

ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിര്‍മ്മിച്ച ഒന്‍പതു കോട്ടകള്‍ നാശത്തിന്റെ വക്കില്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും അതിലെ അളവറ്റ സ്വത്തുക്കളും സംരക്ഷിക്കാന്‍ രാജഭരണകാലത്ത് നിര്‍മ്മിച്ച കോട്ടകള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇവയില്‍ ചിലത് പുരാവസ്തു വകുപ്പിന്റെ കീഴിലാണെങ്കിലും അവരും സംരക്ഷിക്കുന്നകാര്യത്തില്‍ പുറകിലാണ്.

Continue reading ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിര്‍മ്മിച്ച ഒന്‍പതു കോട്ടകള്‍ നാശത്തിന്റെ വക്കില്‍

ആശയവിനിമയത്തിനു വേണ്ടത് നല്ല ഭാഷ

ആശയവിനിമയത്തിന് ഭാഷയുടെ ലക്ഷ്യം. അത് ശുദ്ധവും സൂക്ഷ്മവും ആയിരിക്കണം ” ഏകഃശബ്ദഃസമ്യഗ്ജ്ഞാതഃ സുഷ്ഠുപ്രയുക്തഃ സ്വര്‍ഗലോകേകാമധുക് ഭവതി (ശരിയായി പഠിച്ച് ശരിയായി പ്രയോഗിക്കുന്ന പദം സ്വര്‍ഗത്തില്‍ ആശിക്കുന്നതു തരും) എന്ന പതഞ്ജലി വാക്യം നല്ല ഭാഷയുടെ മഹത്വപ്രകീര്‍ത്തനമാണ്.

Continue reading ആശയവിനിമയത്തിനു വേണ്ടത് നല്ല ഭാഷ

ദേശനാമങ്ങളുടെ ചരിത്രം

മല, ആളം എന്നീ രണ്ടു പദങ്ങള്‍ ചേര്‍ന്നു മലയാളമുണ്ടായെന്നാണ് പണ്ഡിതന്മാരുടെ പൊതുവിധി. സഹ്യപര്‍വ്വതത്തിനു താഴെയുള്ള അളം (=സ്ഥലം) എന്നര്‍ത്ഥകല്‍പ്പനയുണ്ടായിട്ടുണ്ട്. സ്ഥാണുരവിയുടെ കാലംവരെയും ഈ പ്രദേശത്തിനു ‘അളതേയം’ എന്നു വിളിച്ചിരുന്നു.

Continue reading ദേശനാമങ്ങളുടെ ചരിത്രം

ദേശനാമങ്ങളുടെ ചരിത്രം

മലയാളികളുടെ മാതൃരാജ്യമായ കേരളത്തിന്‌ പ്രാചീനകാലം മുതലേ കേരളം, മലയാളം, ഭാര്‍ഗ്ഗവക്ഷേത്രം, മലൈനാട്‌, മലബാര്‍ എന്നിങ്ങനെ വിവിധ പേരുകള്‍ പ്രസിദ്ധമായിരുന്നു. ഈ പദങ്ങളുടെ ഉത്‌പത്തി സംബന്ധിച്ച്‌ പണ്ഡിതന്മാര്‍ക്കിടയില്‍ വിഭിന്നാഭിപ്രായങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്‌. അവയുടെ വിശദാംശങ്ങള്‍ പരിശോധിക്കുക നമ്മുടെ പൈതൃകവിചാരണയില്‍ അനിവാര്യമായ കാര്യമാണ്‌.

Continue reading ദേശനാമങ്ങളുടെ ചരിത്രം

ആര്‍ത്ഥിക ദാരിദ്ര്യത്തെക്കാള്‍ മൂര്‍ച്ഛിക്കുന്നത് ആദ്ധ്യാത്മിക ദാരിദ്ര്യം

അഹിതം ചെയ്യാതിരിക്കുക എന്നത് നിഷേധാത്മകമായ സേവനമാണല്ലോ. ഭാവാത്മകമായ സേവനം ഹിതം ചെയ്യുക എന്നതാണ്. അതിനുമുണ്ട് താരതമ്യം. തന്റെ സ്വാര്‍ത്ഥത്തിനു ഹാനി വരാത്തിടത്തോളം മറ്റുള്ളവരുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കുക എന്നതൊന്ന്. സ്വാര്‍ത്ഥം ഉപേക്ഷിച്ചും പരഹിതമാചരിക്കുന്നത് മറ്റൊന്ന്. ഇങ്ങനെ ചെയ്യുന്നവരാണ് സേവകന്മാരാകുന്നത്.

Continue reading ആര്‍ത്ഥിക ദാരിദ്ര്യത്തെക്കാള്‍ മൂര്‍ച്ഛിക്കുന്നത് ആദ്ധ്യാത്മിക ദാരിദ്ര്യം

ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോയും ആദ്യ മലയാള സിനിമ വിഗതകുമാരനും

എണ്‍പതു വര്‍ഷം മുന്‍പാണ്‌ തിരുവിതാംകൂറിന്റെ ഭാഗമായ അഗസ്‌തീശ്വരത്തുകാരന്‍ ജെ.സി.ഡാനിയേല്‍ (ജോസഫ്‌ ചെല്ലയ്യ ഡാനിയേല്‍) എന്ന ചെറുപ്പക്കാരന്‍ മലയത്തില്‍ ആദ്യത്തെ സിനിമയ്‌ക്ക്‌ തുടക്കം കുറിച്ചത്‌, മലയാള സിനിമ നിര്‍മ്മാണത്തിനല്ല ഡിനിയേലിന്റെ ശ്രമം. കളരിപയറ്റിനെ ക്കുറിച്ച്‌ ചിത്രം നിര്‍മ്മിക്കാനാണ്‌ ആരംഭിമിട്ടത്‌.

Continue reading ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോയും ആദ്യ മലയാള സിനിമ വിഗതകുമാരനും