ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളം ലോകത്തിന് സംഭാവന ചെയ്ത സന്യാസിശ്രേഷ്ഠന്മാരില്‍ പ്രമുഖനാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതികള്‍. ആ യതിവര്യന്റെ 76-ാം ജയന്തി ഇന്ന് ലോകമെമ്പാടും ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ കപട വിപ്ലവകാരികളുടെയും കപട മതേതരവാദികളുടെയുമൊക്കെ സ്വാധീനത്തില്‍ അകപ്പെട്ട് സ്വന്തം സ്വത്വം തിരിച്ചറിയാനാകാതെ ഉറങ്ങുകയോ ഉറക്കംനടിക്കുകയോ ചെയ്ത കേരളത്തിലെ ഹൈന്ദവജനതയെ തട്ടിയുണര്‍ത്തിയത് ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതിയാണ്. ഹൈന്ദവനവോത്ഥാനത്തിന്റെ ആ നാളുകള്‍ ഹൈന്ദവജനതയെ ഓര്‍മ്മിപ്പിച്ചത് തങ്ങളുടെ ഭാവി ഭാസുരമായിരിക്കുമെന്നാണ്. എന്നാല്‍ തന്റെ തപശ്ചക്തിയും ചിന്തയും ആരോഗ്യവും ഹൈന്ദവജനതയുടെ ഏകോപനത്തിനും പുരോഗതിക്കും അതിലൂടെ ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനുംവേണ്ടി വിനിയോഗിച്ചെങ്കിലും അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാത്തതിന്റെ പേരില്‍ ഇന്ന് ഹൈന്ദവസമൂഹം വിലപിക്കുകയാണ്. ആദിവാസിമുതല്‍ നമ്പൂതിരിവരെയുള്ള ഹൈന്ദവസമുദായങ്ങളെ ഒരു മാലയില്‍കോര്‍ത്തുകൊണ്ട് ഹൈന്ദവസമൂഹത്തെ സ്വയംപര്യാപ്തമായ സംഘടിതശക്തിയായി ഉയര്‍ത്തുകയായിരുന്നു സ്വാമിജിയുടെ സ്വപ്നം. അത് അദ്ദേഹത്തിന് പൂര്‍ണ്ണമായും നിറവേറ്റാന്‍ കഴിയാത്തതിന്കാരണം ഹൈന്ദവ സമുദായ നേതൃത്വങ്ങള്‍തന്നെയാണ്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എത്രവലിയ നഷ്ടമാണ് സ്വാമിജിയുടെ ഭൗതികമായ വേര്‍പാടിലൂടെ ഉണ്ടായതെന്ന് ഓരോദിനവും ഹൈന്ദവസമൂഹം നേരിടുന്ന വെല്ലുവിളികള്‍ ഓര്‍മ്മിപ്പിക്കുന്നു. സ്വാമിജിയുടെ സമാധിക്കുശേഷം കേരളത്തിലെ ഹൈന്ദവസമൂഹത്തിനുമുമ്പില്‍ പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ ഉയരുമ്പോള്‍ ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതി ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ഹിന്ദുക്കളില്ല.
Continue reading ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി ജയന്തിദിനത്തില്‍ വീണ്ടും പ്രതിജ്ഞ പുതുക്കാം


