|
ശ്രദ്ധ – ഉപാസനയ്ക്ക്:- യോഗമാര്‍ഗമേതായാലും ശ്രദ്ധയെ നിരാകരിക്കാനാവുകയില്ല. കര്‍മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, ഹഠയോഗം തുടങ്ങിയുള്ള പ്രധാന യോഗസിദ്ധാന്തങ്ങള്‍ ശ്രദ്ധയെ പിന്‍തള്ളി നിലനില്‍ക്കുകയില്ല. ”ശ്രദ്ധാ വാന്‍ ലഭതേ ജ്ഞാനം” എന്നും ”ശ്രദ്ധാ വിരഹിതം യജ്ഞം താമസം” എന്നും മുന്‍പേ വിവരിച്ചത് ഇവിടെ സ്മരണീയമാണ്. ഭക്തി ഭക്തിയോഗത്തിലായാലും രാജയോഗഹഠായോഗങ്ങളിലലായാലും പരിശീലനത്തില്‍ ശ്രദ്ധയ്ക്കുള്ള സ്ഥാനം പ്രധാനമാണ്. അധ്യാത്മരാമായണത്തില്‍ ക്രിയാമാര്‍ഗോപദേശത്തില്‍ (കിഷ്‌കിന്ധാകാണ്ഡം) ഭക്തന്‍ ചെയ്യേണ്ടതെന്താണെന്ന് ഉപദേശിക്കുന്നുണ്ട്. ക്രിയാമാര്‍ഗങ്ങളെന്തെല്ലാമെന്ന് വിവരിച്ചുകൊണ്ട് രാമന്‍ ലക്ഷ്മണനുപദേശിക്കുന്നത് ശ്രദ്ധയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ്. ഭഗവാനെ പൂജിക്കുന്നതിനുള്ള വിധാനങ്ങള്‍ എണ്ണമറ്റതാണെന്നുള്ളതാണ് ക്രിയാമാര്‍ഗോപദേശം സൂചിപ്പിക്കുന്നത്. ഓരോരുത്തര്‍ക്കും അര്‍ഹമായമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അതു നിര്‍ദേശിക്കുന്നു.
Continue reading പാദപൂജ
ശ്രദ്ധ – പ്രാണായാമത്തിന് :- ധര്‍മത്തെ അടിസ്ഥാനമാക്കി കര്‍മങ്ങള്‍ നിര്‍വഹിക്കുവാനും അര്‍ഥസമ്പാദനം ധര്‍മകര്‍മങ്ങളിലൂടെ സാധിക്കുവാനും രാജസഗുണപ്രധാനമായി സമ്പാദിച്ച അര്‍ഥം കൊണ്ടുണ്ടാകുന്ന ദോഷഫലം പരിഹരിക്കുന്നതിന് അര്‍ഥത്തെ ധര്‍മമാര്‍ഗത്തില്‍ ഉപയോഗിക്കുന്നതിനും അവശ്യം വേണ്ട കാര്യമാണ് ശ്രദ്ധ. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നീ നാമങ്ങളാല്‍ പ്രഖ്യാതങ്ങളായിട്ടുള്ള പുരുഷാര്‍ത്ഥങ്ങള്‍ നിര്‍വഹിക്കുന്നതിന് ശ്രദ്ധ അനുപേക്ഷണീയമാണ്. സാധകന് ആരംഭകാലത്തില്‍ സ്വാഭാവികമായുണ്ടാകുന്ന അലസതയും യോഗവിഘ്‌നകാരികളായിത്തീരുന്ന ദോഷങ്ങളും പരിഹരിക്കുന്നതിന് പ്രധാനമായും വേണ്ടത് ശ്രദ്ധ തന്നെയാണ്. യോഗസാധന അനുഷ്ഠിക്കുമ്പോള്‍ അശ്രദ്ധ സംഭവിച്ചാലുണ്ടാകുന്ന ആപത്തും പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതാണ്.
Continue reading പാദപൂജ
ദേഹികള്‍ക്ക് സ്വാഭാവികമായിത്തന്നെയുള്ള ശ്രദ്ധ മൂന്നുവിധമാകുന്നു. സാത്വികി, രാജസി, താമസി, എന്നിവയാണവ. അതിനെ നീ കേട്ടാലും’ – എന്ന് ഗീതയില്‍ കാണുന്ന ഭഗവത്‌വചനം ഓരോ വ്യക്തിക്കും, വ്യക്തിയിലൂടെ പ്രപഞ്ചത്തിലാകമാനവും ശ്രദ്ധേയമായിരിക്കുന്ന ശാസ്ത്രസത്യമായി എന്നും നിലനില്‍ക്കും.
Continue reading പാദപൂജ
യോഗശാസ്ത്ര പ്രകാരം ശ്രദ്ധ, വീര്യം സ്മൃതി, സമാധിപ്രജ്ഞ എന്നീ ധര്‍മകര്‍മങ്ങളിലൂടെ സാധനയില്‍ പുരോഗതി നേടാവുന്നതാണ്. ഈശ്വരാഭിമുഖമായി പ്രയോജനപ്പെടുന്ന കര്‍മങ്ങളില്‍ ശ്രദ്ധയും വ്യതിചലിക്കുന്ന കര്‍മങ്ങളില്‍ അശ്രദ്ധയുമാണ് ശ്രദ്ധകൊണ്ടുപദേശിക്കുന്നത്. ശ്രദ്ധ തപസ്സാണ്. അനേകവസ്തുക്കളുടെ രൂപങ്ങളിലും ഗുണങ്ങളിലും ശ്രദ്ധവ്യാപരിക്കുമ്പോള്‍ അത് ഭൗതികവും, ഈശ്വരാഭിമുഖമായ ഗുണങ്ങളില്‍ ശ്രദ്ധ പതിയുമ്പോള്‍ അതധ്യാത്മവുമാകുന്നു. ശ്രദ്ധ സര്‍വകര്‍മങ്ങളിലും വ്യാപരിക്കുന്ന ജീവന്റെ സൂക്ഷ്മസംസ്‌കാരമാണ്. അധ്യാത്മവിഷയത്തില്‍ ശ്രദ്ധ അത്യന്താപേക്ഷിതമാണ്. ”ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം” – ‘ശ്രദ്ധാലുവിന് ജ്ഞാനം കൈവരുന്നു.’ – എന്നുള്ള ഭഗവദ്പ്രവചനം സര്‍വകര്‍മങ്ങളില്‍ സാമാന്യമായും അധ്യാത്മവിഷയത്തില്‍ വിശേഷമായും പ്രാധാന്യമര്‍ഹിക്കുന്നു. ലക്ഷ്യത്തെപ്പറ്റിയും അതിലെത്തുവാനുള്ള മാര്‍ഗത്തെപ്പറ്റിയും സംശയലേശമെന്യേയുള്ള വിശ്വാസമാണ് യോഗസാധനയിലെ പുരോഗതിക്ക് അടിസ്ഥാനം. ”ശ്രദ്ധാഭക്തി പവിത്രിതോപകരണൈഃ…”എന്നു തുടങ്ങുന്ന തന്ത്രസമുച്ചയത്തിലെ പൂജാസങ്കല്പത്തിലും ശ്രദ്ധയെ മഹോന്നതസ്ഥാനത്തു തന്നെയാണ് പ്രതിഷ്ഠിച്ചിരക്കുന്നുത്.
Continue reading പാദപൂജ
ശ്രീ നീലകണ്ഠ വിശ്വഗുരോ മഹാപ്രഭോ തവ ചരണം നിത്യം മമ ശരണം സാത്വിക സന്ന്യാസ മൂര്‍ത്തി രൂപമേ ആത്മാരാമനാം ശ്രീ ഹനുമദ് ഭാവമേ
Continue reading ശ്രീഗുരുപാദപൂജ
ഉത്തരോത്തരശരീരങ്ങളില്‍ പ്രജ്ഞയെ കേന്ദ്രീകരിക്കുന്ന സാധകന്മാര്‍ക്ക് യോഗസാധന പൂര്‍ത്തിയാകാതെ ദേഹവിയോഗം സംഭവിച്ചാല്‍ യോഗസാധനയില്‍ അവരെത്തിയ മണ്ഡലങ്ങളില്‍ത്തന്നെ ആ പുണ്യാംശം അവസാനിക്കുന്നതുവരെ ജലമയമായ ശരീരത്തിലിരുന്ന് സുഖമനുഭവിക്കാം. പുണ്യാംശമനുഭവിച്ചു തീര്‍ന്നതിനുശേഷമേ കര്‍മശിഷ്ടമനുഭവിക്കുന്നതിനുവേണ്ടി പുനര്‍ജന്മം ഉണ്ടാവുകയുള്ളൂ. അങ്ങനെയുള്ള ജന്മത്തില്‍ ഉത്തരശരീരത്തില്‍ നേടിയ പുണ്യാംശസംസ്‌കാരം അവശേഷിക്കുന്നുവെങ്കില്‍ അവര്‍ തുടക്കത്തില്‍ തന്നെ സാധകന്മാരായി യോഗചര്യ അനുഷ്ഠിച്ചു തുടങ്ങും. അവര്‍ക്കുണ്ടായിട്ടുള്ള അധ്യാത്മപുരോഗതി മുമ്പെത്തിയ അധ്യാത്മശരീരത്തിലെ സംസ്‌കാരത്തിനനുസരിച്ചായിരിക്കുമെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. സാധാരണ ജീവിതത്തില്‍ പുണ്യപാപങ്ങള്‍ മിശ്രാവസ്ഥയില്‍ സമ്പാദിക്കുന്നവര്‍ പുണ്യാംശമനുഭവിച്ചുതീരുന്നതുവരെ പുനര്‍ജന്മത്തിനവകാശികളായി ഭവിക്കുന്നില്ല.
Continue reading പാദപൂജ
സാധകന്മാര്‍ തുടക്കത്തില്‍തന്നെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് സംപ്രജ്ഞാതസമാധിയെന്നും അസംപ്രജ്ഞാതസമാധിയെന്നുമുള്ള വാക്കുകളിലൂടെ ഇതുവരെ പ്രസ്താവിച്ചത്. എന്നാല്‍ ശാസ്ത്രമാര്‍ഗത്തില്‍ അറിയുന്ന കാര്യങ്ങള്‍ സാധനാമാര്‍ഗത്തില്‍ ദൃഢീകരിച്ചെങ്കില്‍ മാത്രമേ സാധകന് യോഗിയുടെ പദവിയിലേക്ക് വളരാന്‍ കഴിയൂ. യോഗശാസ്ത്രത്തിലെ മേല്‍പ്പറഞ്ഞ സാങ്കേതികപദങ്ങള്‍ ജീവന് സാധനാവിശേഷംകൊണ്ടു സംഭവിക്കുന്ന സംസ്‌കാര പദവിയെ കാണിക്കുന്നു. സംപ്രജ്ഞാതസമാധിയില്‍ ഭൂലോകതത്വങ്ങളെ (സ്ഥൂലലോകം) അറിഞ്ഞതിനു ശേഷം ജീവാത്മാവ് സാധനാബലം കൊണ്ട് കാമമയശരീരത്തില്‍ പ്രജ്ഞയെ കേന്ദ്രീകരിക്കുന്നു.
Continue reading പാദപൂജ
ജന്മനാതന്നെ യോഗലക്ഷണങ്ങളോടുകൂടി ജീവിതം നയിച്ച ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ തന്റെ ജന്മത്തില്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ടുതന്നെ മഹായോഗിയായി വളരാനിടയായി. പൂര്‍വജന്മങ്ങളില്‍ അദ്ദേഹത്തിന്റെ ജീവാത്മാവുനേടിയെടുത്ത ഉത്തരശരീരങ്ങളിലെ പുരോഗതിയും പൂര്‍ണതയെപ്പറ്റിയുള്ള പ്രജ്ഞാവികാസവും ഈ ജന്മത്തിലെ യോഗപദവിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അല്പംമാത്രം ബാക്കിവന്ന കര്‍മാംശത്തെ നിര്‍വഹിക്കുന്നതിനും സമ്പൂര്‍ണഭോഗപരിത്യാഗവും അധ്യാസനിരാസവും നേടുന്നതിനുവേണ്ടിയും മാത്രമായി ആ മഹാത്മാവ് സ്വീകരിച്ച ജന്മം അനേകം ജീവാത്മക്കളുടെ ഉത്തരലോകഗമനത്തിനും യോഗവിഘ്‌നനിവാരണത്തിനും പ്രയോജനപ്പെട്ടു. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണിതെന്ന് ഓര്‍മിപ്പിക്കുന്ന ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനുണ്ട്. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ഇജ്ജന്മത്തില പിതാവ് രോഗമൂര്‍ച്ചയിലാണ്ടു. ഇപ്പോള്‍ ഗുരുനാഥന്റെ സമാധിയും ശ്രീരാമസീതാഹനുമദ്പ്രതിഷ്ഠയും നില്‍ക്കുന്ന ആശ്രമഭൂമിയില്‍ സ്വാമിജി തന്റെ ശ്രീരാമോപാസന തുടര്‍ന്നുകൊണ്ടിരുന്നത്.
Continue reading പാദപൂജ
സന്യസിക്കാനാഗ്രഹിക്കുന്ന ഒരു കുട്ടി അതേ ചിന്തയില്‍ വളര്‍ന്നുകഴിഞ്ഞാല്‍ രക്ഷാകര്‍ത്താക്കള്‍ വിവാഹത്തിനു വഴങ്ങാന്‍ അയാളുടെ യുവത്വം കാരണമായിത്തരുകയില്ല. ലോകത്തിന്റെ സാധാരണസ്വഭാവം ഭോഗസമൃദ്ധമായ യുവത്വമാണെങ്കിലും യോഗസമൃദ്ധമായ യുവത്വം അതിനോട് യോജിക്കുകയില്ല. ഈ അവസ്ഥയില്‍ ജീവാത്മാവിനെപ്പറ്റി ചിന്തിക്കുന്നത് രസാവഹമാണ്. ഇവിടെ വിവാഹത്തിനു നിര്‍ബന്ധിക്കുന്ന രക്ഷാകര്‍ത്താക്കള്‍ പ്രത്യയപ്രീതിയോടുകൂടിയ ജീവാത്മാക്കളും നിര്‍ബന്ധിക്കപ്പെടുന്ന യുവാവിന്റേത് പ്രത്യയസാമാന്യതയോടുകൂടിയ അവസ്ഥയുമാണ് സ്വീകരിച്ചിരിക്കുന്നത്.
Continue reading പാദപൂജ
സംപ്രജ്ഞാതയോഗത്തില്‍ ജീവാത്മാവ് എതെങ്കിലുമൊരു പ്രത്യേകവൃത്തിയോട് ബന്ധമുള്ളതായും മറ്റെല്ലാവൃത്തികളും ഉപശമിക്കപ്പെട്ടതായുമുള്ള അവസ്ഥയനുഭവിക്കുന്നു. ഏതെങ്കിലുമൊരു പ്രത്യയത്തിലുള്ള ഏകതാനതയാണ് ഇവിടെ സംഭവിക്കുന്നത്. പ്രത്യയം എന്ന വാക്കിന് മാനസികമായ ചേഷ്ടകളെ സൂചിപ്പിക്കുന്നത് എന്നര്‍ഥമുണ്ട്. ഏതെങ്കിലും പ്രത്യേക ചേഷ്ടയോടുകൂടിയതും അതിനെതിരായുള്ള മറ്റൊരു ചേഷ്ടയോടുകൂടിയതും പ്രത്യയമാണ്.
Continue reading പാദപൂജ
|
|