താമസീശ്രദ്ധ

താമസീശ്രദ്ധ ഒരു തരത്തില്‍ നിരുപദ്രവമെന്ന് പറയാം. നിഷ്‌ക്രിയത്വമാണതിന്റെ സ്വഭാവം. ആലസ്യം സ്വാഭാവികമാണ്. രാഗദ്വേഷങ്ങള്‍ അതില്‍നിന്നുണരുമ്പോള്‍ മാത്രമേ സംഭവിക്കുന്നുള്ളു. കരിമ്പാറയില്‍ കൊത്തിയെടുത്ത ശിലാവിഗ്രഹംപോലെ ഉറങ്ങിക്കഴിഞ്ഞിരുന്ന കുംഭകര്‍ണനെ ഉണര്‍ത്തുന്നതുവരെ താമസീശ്രദ്ധ ആപത്തിലോ സന്തുഷ്ടിയിലോ പ്രവര്‍ത്തിച്ചിരുന്നില്ല.

Continue reading താമസീശ്രദ്ധ

രാജസീശ്രദ്ധ

രാജസീശ്രദ്ധാവൃത്തിയ്ക്കടുത്തുള്ള ഉദാഹരണങ്ങള്‍ രാവണനിലും ശൂര്‍പണഖയിലും അതുപോലുള്ള മറ്റു രാക്ഷസന്മാരിലും പ്രത്യക്ഷമായിട്ടുണ്ട്. ”നക്തഞ്ചരാധിപസോദരി രാമനെ ശ്രദ്ധിച്ച കാരണമാപത്തിതൊക്കവെ വര്‍ധിച്ചുവന്നിതു മറ്റില്ല കാരണം” – എന്ന് അധ്യാത്മരാമായണം രാക്ഷസികളുടെ മുറവിളിയായി വര്‍ണിച്ചിട്ടുണ്ട്. രാക്ഷസരാജനായ രാവണന്റെ പരദാരാപഹരണത്തിന്റെ ദുഃസ്ഥിതികളനുഭവിച്ച ലങ്കാവാസികളായ രാക്ഷസസ്ത്രീകളുടെ വാക്കുകളാണിത്. രാവണന്റെ രാജത്വം അംഗീകരിച്ചും അയാളുടെ ശക്തമായ നേതൃത്വത്തിന്റെ കീഴില്‍ അഭിമാനം പൂണ്ടും കഴിഞ്ഞവരാണ് രാവണനെ അപലപിക്കുന്നത്. രാജസഗുണപ്രധാനമായ ശ്രദ്ധ വ്യക്തിയേയും രാജ്യത്തേയും അപകടത്തിലാക്കുന്നതെങ്ങിനെയാണ്. അധ്യാത്മരാമായണത്തില്‍ പലയിടത്തും പ്രസ്താവമുണ്ട്.

Continue reading രാജസീശ്രദ്ധ