ലഹരി ഉപയോഗത്തില്‍ കേരളം രണ്ടാമത്

രാജ്യത്ത് ലഹരി ഉപഭോഗത്തില്‍ കേരളം രണ്ടാം സ്ഥാനത്തെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. വ്യാജവാറ്റുള്‍പ്പെടെയുള്ള 22,000 കേസുകളാണ് കഴിഞ്ഞ എട്ടുമാസത്തിനകം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തത്.

അരി വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രധാന അരി വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വിഭാഗം പരിശോധനനടത്തി. 1,20,000 രൂപ പിഴ ഈടാക്കി.

സാമ്പത്തിക വര്‍ഷാവസാനം : ട്രഷറി ഇടപാടുകള്‍ സുതാര്യമാക്കാന്‍ നിര്‍ദേശങ്ങളുമായി ധനവകുപ്പ്‌

നടപ്പ് സാമ്പത്തിക വര്‍ഷത്തെ അലോട്ട്‌മെന്റുകള്‍ മാര്‍ച്ച് 29ന് മുമ്പ് ട്രഷറികളില്‍ സമര്‍പ്പിച്ചെന്ന് ബന്ധപ്പെട്ട നിയന്ത്രണാധികാരികള്‍ ഉറപ്പുവരുത്തണം. അതിനുശേഷം സമര്‍പ്പിക്കപ്പെടുന്നവ സ്വീകരിക്കില്ല.

ശ്രീരാമലീല ആരംഭിച്ചു

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 3 വരെ അനന്തപുരിയിലും ശ്രീനീലകണ്ഠപുരത്തും 'ശ്രീരാമലീല' നടക്കും.

തിരുവനന്തപുരം വെളിയിട വിസര്‍ജന വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

കേരളത്തിലെ ആദ്യത്തെ വെളിയിട വിസര്‍ജന വിമുക്ത നഗരസഭയായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചു. 100 വാര്‍ഡുകളില്‍ 4268 ഗുണഭോക്താക്കള്‍ക്കാണ് ശൗചാലയം നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം നല്‍കിയത്.

മൂന്നാറില്‍ ആറന്മുള മോഡല്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: എം.ടി രമേശ്

മൂന്നാറില്‍ ആറന്മുള മോഡല്‍ ജനകീയ പ്രക്ഷോഭമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഇടത്-വലത് മുന്നണികളുടെ സംയുക്ത കയ്യേറ്റത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകും.

തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍സിപി യോഗത്തില്‍ തീരുമാനം

തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനം. ഇക്കാര്യം പാര്‍ട്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട്: താലൂക്കോഫീസിലും അപേക്ഷിക്കാം

മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ടില്‍ നിന്ന് സഹായത്തിനുള്ള അപേക്ഷ കളക്ടറേറ്റിന് പുറമേ താലൂക്കോഫീസുകളിലും സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു.

നഷ്ടമാകുന്ന നന്‍മ കലയിലൂടെ വീണ്ടെടുക്കാനാകണം: മുഖ്യമന്ത്രി

മനുഷ്യന് നഷ്ടപ്പെടുന്ന നന്‍മ കലയിലൂടെ വീണ്ടെടുക്കാനാകണമെന്നും വിദ്യാഭ്യാസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ ക്രിയാത്മകത വര്‍ധിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

Page 1 of 1438123Next ›Last »