പെട്രോള്‍ പമ്പുടമകളുടെ തീരുമാനത്തിനെതിരെ കേന്ദ്രം

പെട്രോള്‍ പമ്പുടമകളുടെ തീരുമാനത്തിനെതിരെ കേന്ദ്രം

കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ മേയ് 14 മുതല്‍ എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള ഒരുവിഭാഗം പമ്പുടമകളുടെ തീരുമാനത്തിനെതിരേ കേന്ദ്ര പെട്രോളിയം മന്ത്രാലയം.

ജൂലൈയില്‍ അമിത് ഷാ കേരളത്തിലെത്തും

ജൂലൈയില്‍ അമിത് ഷാ കേരളത്തിലെത്തും

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ജൂലൈയില്‍ കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.

ബസ് നദിയിലേക്ക് മറിഞ്ഞ് 44 മരണം

ത്തരാഖണ്ഡിലേക്കു പോവുകയായിരുന്ന ബസ് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നെര്‍വയിയിലെ ടോണ്‍സ് നദിയിലേക്ക് മറിയുകയായിരുന്നു. ബസില്‍ ഏകദേശം ‌അന്‍പത്തിയാറോളം യാത്രക്കാരുണ്ടായിരുന്നു

ചരക്ക്‌സേവന നികുതി ബില്‍ ലോക്‌സഭ പാസാക്കി

ചരക്ക്‌സേവന നികുതി നടപ്പാക്കുന്നതിനുള്ള നാല് ബില്ലുകള്‍ ലോക്‌സഭ പാസാക്കി. പണബില്ലായാണ് ഇവ അവതരിപ്പിച്ചത്. ബുധനാഴ്ച ഒന്‍പത് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു

എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു

കര്‍ണാടക മുന്‍മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ബി.ജെ.പി.യില്‍ ചേര്‍ന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍, രണ്ടാം യു.പി.എ.സര്‍ക്കാരില്‍ വിദേശകാര്യമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അയോധ്യപ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി

അയോധ്യപ്രശ്നം കോടതിക്കു പുറത്ത് ചര്‍ച്ചനടത്തി പരിഹാരം കാണണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ പറഞ്ഞു.

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഗവര്‍ണര്‍ രാം നായിക് സത്യവാചകം ചൊല്ലിക്കൊടുത്തു. ലഖ്‌നൗവിലെ കാന്‍ഷിറാം സ്മൃതി ഉപവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയോടൊപ്പം 46 മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു. ഇവരില്‍ രണ്ടുപേര്‍ ഉപമുഖ്യമന്ത്രിമാരാണ്.

പ്രതിരോധവകുപ്പിന്റെ ചുമതല അരുണ്‍ ജെയ്റ്റ്ലിക്ക്

പ്രതിരോധവകുപ്പിന്റെ ചുമതല ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക്. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയതിയെത്തുടര്‍ന്നാണ് ജെയ്റ്റ്ലിക്ക് പ്രതിരോധ വകുപ്പിന്‍റെ അധിക ചുതമല നല്‍കിയത്.

ട്രെയിനില്‍ സ്ഫോനം: എട്ടു പേര്‍ക്ക് പരിക്ക്

ജാബ്രി റെയില്‍വേ സ്റ്റേഷനു സമീപം ഭോപ്പാല്‍ - ഉജ്ജയിനി പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റുചെയ്തു.

പാചക വാതക വില വര്‍ധിപ്പിച്ചു

പാചക വാതക വില വര്‍ധിപ്പിച്ചു

പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. ഒരു മാസത്തിനിടയ്ക്ക് ഇത് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 91 രൂപയാണ് വര്‍ധിപ്പിച്ചത്.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

Page 1 of 242123Next ›Last »