Home » Archives by category » വാര്‍ത്തകള്‍ » ദേശീയം (Page 2)

പളനിസ്വാമി നിയമസഭയില്‍ വിശ്വാസം നേടി

122 എംഎല്‍എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി പളനിസ്വാമി അധികാരം നിലനിര്‍ത്തി. 11 അംഗങ്ങള്‍ പനീര്‍ശെല്‍വം പക്ഷത്തെ പിന്തുണച്ചു. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയതിനു ശേഷമാണ് സഭ ചേര്‍ന്നത്.

ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 31 വരെ നീട്ടി

ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട തീയതി മാര്‍ച്ച് 31 വരെ നീട്ടി

ഇ.പി.എഫ് പെന്‍ഷന്‍കാരും അംഗങ്ങളും ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി. ഫെബ്രുവരി 28 വരെ നല്‍കിയിരുന്ന സമയമാണ് നീട്ടിയത്.

സ്റ്റേറ്റ് ബാങ്കുകളുടെ ലയനം കേന്ദ്ര മന്ത്രിസഭ അംഗീകാരിച്ചു

സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. എസ്ബിടി ഉള്‍പ്പെടെയുള്ള 5 ബാങ്കുകള്‍ എസ്ബിഐയുമായി ലയിപ്പിക്കുന്നതിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്.

ബാങ്ക് ജീവനക്കാര്‍ 28ന് പണിമുടക്കും

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ 28ന് അഖിലേന്ത്യ പണിമുടക്ക് നടത്തും. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും

അണ്ണാ ഡിഎംകെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് പനീര്‍ശെല്‍വത്തെ നീക്കി

ശശികലക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പിന്നാലെ അണ്ണാ ഡിഎംകെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ. പനീര്‍ശെല്‍വത്തെ നീക്കി.

മൂന്നുലക്ഷത്തിനു മുകളിലുള്ള നോട്ടിടപാടിന് പിഴ നൂറ് ശതമാനം

കള്ളപ്പണം തടയുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി കേന്ദ്ര ബജറ്റില്‍ മൂന്നുലക്ഷത്തിനുമുകളിലുള്ള ഇടപാടുകള്‍ ബാങ്കുകള്‍ വഴി മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് പ്രഖ്യാപിച്ചിരുന്നു.

ദിവസം 40 കി. മീ റോഡ് നിര്‍മിക്കും: മന്ത്രി നിതിന്‍ ഗഡ്കരി

രാജ്യത്ത് ഒരു ദിവസം 40 കിലോമീറ്റര്‍ റോഡുനിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇപ്പോള്‍ ദിവസവും 20 കിലോമീറ്റര്‍ റോഡുനിര്‍മാണമാണ് നടക്കുന്നത്.

ഇ അഹമ്മദിന് പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു

ഇന്നു പുലര്‍ച്ചെയന്തരിച്ച ഇ അഹമ്മദ് എം.പിയ്ക്ക് അന്തിമോപചാരമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇ അഹമ്മദിന്റെ ഔദ്യോഗിക വസതിയിലെത്തി.

സാമ്പത്തിക സര്‍വെയില്‍ കള്ളപ്പണവും അഴിമതിയും കുറഞ്ഞതായി റിപ്പോര്‍ട്ട്

കറന്‍സി അസാധുവാക്കലിന് ശേഷം കള്ളപ്പണവും അഴിമതിയും കുറഞ്ഞുവെന്ന് സാമ്പത്തിക സര്‍വെ. സാര്‍വ്വത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓപ്പറേഷന്‍ ക്ലീന്‍ മണി: സംശയകരമായരീതിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നോട്ടീസ്

കറന്‍സി അസാധുവാക്കലിനുശേഷം അക്കൗണ്ടില്‍ സംശയകരമായരീതിയില്‍ പണം നിക്ഷേപിച്ച 18 ലക്ഷത്തില്‍ അധികംപേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്.