Home » Archives by category » വാര്‍ത്തകള്‍ » ദേശീയം (Page 241)

ബ്ലാക്‌ബറിയ്‌ക്ക്‌ പിന്നാലെ ഗൂഗിള്‍ മെസേജും

ഇന്റര്‍നെറ്റിലൂടെ സന്ദേശങ്ങള്‍ കൈമാറുന്ന ഗൂഗിള്‍, സ്‌കൈപ്‌ സേവനങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്‌

ഭോപ്പാല്‍ ദുരന്തം മനുഷ്യസൃഷ്‌ടം: ചിദംബരം

ഭോപ്പാല്‍ ദുരന്തം മനുഷ്യസൃഷ്‌ടമായിരുന്നെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം. ദുരന്തം നടന്ന ശേഷം അത്‌ കൈകാര്യം ചെയ്‌ത അന്നത്തെ സര്‍ക്കാരുകളുടെ രീതി തൃപ്‌തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തം സൃഷ്‌ടിക്കപ്പെട്ടതായിരുന്നു.

കുടിശിക 150 കോടിയായി:ജലഅതോറിറ്റിക്ക്‌ പവര്‍ കട്ട്‌; കുടിവെള്ളം മുടങ്ങും

വൈദ്യുതി ചാര്‍ജ്‌ അടയ്‌ക്കുന്നതില്‍ കുടിശിക വരുത്തിയ ജല അതോറിറ്റിയുടെ എല്ലാ കണക്‌ഷനുകളും ഉടന്‍ വിച്‌ഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ചു ഡിവിഷന്‍ എക്‌സിക്യൂട്ടിവ്‌ എഞ്ചിനീയര്‍മാരുടെ നിര്‍ദ്ദേശം അതാതു സെക്‌ഷന്‍ ഓഫിസുകള്‍ക്കു നല്‍കി. എത്രയും വേഗം

കശ്‌മീരില്‍ സ്‌ഥിതി ഗുരുതരമെന്നു ചിദംബരം

കശ്‌മീരിലെ സ്‌ഥിതിഗതികള്‍ അതീവഗുരുതരമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. സര്‍ക്കാര്‍ സൂക്ഷ്‌മമായി സ്‌ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണ്‌.

‘ഹിന്ദു തീവ്രവാദ’ പ്രയോഗം ആശങ്കാജനകംആര്‍.എസ്‌.എസ്‌.

'ഹിന്ദു തീവ്രവാദം' എന്ന പ്രയോഗത്തിനെതിരെ ആര്‍.എസ്‌.എസ്‌. രംഗത്തെത്തി. ഒരു മറാഠി പ്രാദേശിക ദിനപ്പത്രത്തിലെ പംക്തിയില്‍ ആര്‍.എസ്‌.എസ.്‌ ആചാര്യന്‍ ബാബറാവു വൈദ്യയാണ്‌ ഈ പ്രയോഗത്തെക്കുറിച്ചുള്ള ആശങ്കയും വിയോജിപ്പും പ്രകടിപ്പിച്ചത്‌. ഹിന്ദു നേതാക്കള്‍ പേരു ദോഷം ഒഴിവാക്കാന്‍ രംഗത്തുവരണമെന്നും

ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരബന്ധം ഇരട്ടിയാക്കും

ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരബന്ധം ഇരട്ടിയാക്കും

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഇരട്ടിയാക്കാന്‍ ഇന്ത്യയും ബ്രിട്ടനും തീരുമാനിച്ചു. ഇന്ത്യന്‍സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോ ണ്‍ ഇന്നലെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണു

എസ്‌.വൈ. ഖുറേഷി ചുമതലയേറ്റു

എസ്‌.വൈ. ഖുറേഷി ചുമതലയേറ്റു

രാജ്യത്തിന്റെ 17 -ാമത്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി ഷഹാബുദ്ദീന്‍ യാക്കൂബ്‌ ഖുറേഷി ചുമതലയേറ്റു. നവീന്‍ ചൗള വിരമിച്ച ഒഴിവിലേയ്‌ക്കാണ്‌ എസ്‌.വൈ. ഖുറേഷിയുടെ നിയമനം.

ഭക്ഷ്യവിലപ്പെരുപ്പത്തില്‍ ഗണ്യമായ കുറവ്‌; 9.67 ശതമാനം

രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം ഈ വര്‍ഷം ആദ്യമായി രണ്‌ടക്കത്തിന്‌ താഴെയെത്തി. ജൂലൈ 17ന്‌ അവസാനിച്ച അവലോകന വാരത്തില്‍ നിരക്ക്‌ 9.67 ശതമാനമായിട്ടാണ്‌ താഴ്‌ന്നിരിക്കുന്നത്‌.

കാശ്‌മീരിലെ സുരക്ഷയെക്കുറിച്ചു ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി

കാശ്‌മീരിലെ സുരക്ഷയെക്കുറിച്ചു ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി

നയതന്ത്ര ചട്ടങ്ങളില്‍നിന്നു വ്യതിചലിച്ചു ജമ്മു - കാശ്‌മീരിലെ സുരക്ഷയെക്കുറിച്ചു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ എല്ലാ വരും സംയമനം പാലിക്കണമെന്നു ബാന്‍ കി മൂണ്‍ എഴുതി തയാറാക്കിയ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

സിക്കിം സര്‍ക്കാരിന്റെ പേരില്‍ പ്രചരിക്കുന്നതു വ്യാജ ലോട്ടറികള്‍

കേരളത്തില്‍ സിക്കിം സര്‍ക്കാരിന്റെ പേരില്‍ പ്രചരിക്കുന്നതു വ്യാജ ലോട്ടറികളാണെന്നു വെളിപ്പെടുത്തുന്ന രേഖ പി.ടി. തോമസ്‌ എംപി പുറത്തുവിട്ടു. സിക്കിം സംസ്‌ഥാന ലോട്ടറി ഡയറക്‌ടറേറ്റ്‌ നല്‍കിയ കത്തിലാണു ലോട്ടറികള്‍ വ്യാജമാണെന്ന വെളിപ്പെടുത്തല്‍.