ട്രെയിനില്‍ സ്ഫോടനം; 22 പേര്‍ക്ക് പരിക്ക്

ലണ്ടനില്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് സ്‌ഫോടനം നടന്നത്.

ബാങ്കില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തു

ഫ്രാന്‍സില്‍ ബാങ്കില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പോലീസ് നിര്‍വീര്യമാക്കി. വ്യാപാരിയുടെ ഇടപെടലാണ് ഭീകരരുടെ പദ്ധതി തകര്‍ക്കാന്‍ പോലീസിനെ സഹായിച്ചത്. ദക്ഷിണ പാരീസിലെ വസീലുയിഷിഫിലായിരുന്നു സംഭവം നടന്നത്.

കപ്പലുകള്‍ കൂട്ടിയിടിച്ചു; 10 നാവികരെ കാണാതായി

സിങ്കപ്പൂരിനുസമീപം തെക്കന്‍ ചൈനാക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് പത്ത് നാവികരെ കാണാനില്ല. യു.എസ്. യുദ്ധക്കപ്പല്‍ എണ്ണക്കപ്പലുമായാണ് കൂട്ടിയിടിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് രാജിവച്ചു

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവച്ചു. കഴിഞ്ഞദിവസമാണ് വൈറ്റ്ഹൗസ് ഇതു സംബന്ധിച്ച് മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്‍കിയത്.

പോള്‍ കഗാമെ റുവാന്‍ഡ പ്രസിഡന്‍റ്

പോള്‍ കഗാമെ മൂന്നാം തവണയും റുവാന്‍ഡ പ്രസിഡന്‍റ്. 80 ശതമാനം വോട്ട് എണ്ണിയതില്‍ 98.66 ശതമാനവും അമ്പത്തിയൊന്‍പതുകാരനായ കഗാമെ സ്വന്തമാക്കി.

ബസിന് തീപിടിച്ച് 18 മരണം

തെക്കന്‍ ജര്‍മനിയില്‍ വടക്കന്‍ ബവേറിയയിലെ സ്റ്റാം ബീച്ചിനടുത്ത് ബസിന് തീപിടിച്ച് 18 പേര്‍ മരിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 30 പേരെ രക്ഷപ്പെടുത്തി.

ഇന്ത്യക്ക് 22 സൈനിക ഡ്രോണുകള്‍ വില്‍ക്കും

ഇന്ത്യക്ക് 22 ഗാര്‍ഡിയന്‍ സൈനിക ഡ്രോണുകള്‍ (ആളില്ലാ വിമാനം) വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതു സംബന്ധിച്ച ഇടപാടിന് യു.എസ്. വിദേശകാര്യവകുപ്പ് അംഗീകാരം നല്‍കി.

ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു അന്പതോളം പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ഗയില്‍ ബാങ്കിനു സമീപമാണ് ആക്രമണമുണ്ടായത്.

പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫില്‍ ടവറില്‍ വന്‍ തീ പിടുത്തം

പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫില്‍ ടവറില്‍ വന്‍ തീ പിടുത്തം. 26 നിലകളുളള ഫ്‌ലാറ്റ് സമുച്ചയത്തിലാണ് തീ പിടിത്തമുണ്ടായത്. ഫ്‌ലാറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ലണ്ടന്‍ ആക്രമണം: രണ്ടുപേരുടെ പേരുകള്‍ പുറത്തുവിട്ടു

ലണ്ടനില്‍ ഭീകരാക്രമണം നടത്തിയ അക്രമികളില്‍ രണ്ടുപേരുടെ പേരുവിവരം പോലീസ് പുറത്തുവിട്ടു. ഖുറാം ഷസാദ് ബട്ട് (27), റാച്ചിഡ് റെദൗവാനെ (30) എന്നിവരുടെ പേരുകളാണ് പുറത്തുവിട്ടത്.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

Page 1 of 90123Next ›Last »