Home » Archives by category » വാര്‍ത്തകള്‍ » രാഷ്ട്രാന്തരീയം (Page 3)

ബാഗ്ദാദിനു സമീപം സ്ഫോടനത്തില്‍ 17 മരണം

ഇറാക്ക് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിലെ സദര്‍ സിറ്റിയില്‍ വ്യാപാരകേന്ദ്രത്തിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.

പ്യൂര്‍ട്ടോറികോയുടെ സ്റ്റെഫൈന്‍ ഡെല്‍ വാലേ ലോകസുന്ദരി

വാഷിംഗ്ടണിലെ നാഷണല്‍ ഹാര്‍ബറില്‍ നടന്ന മത്സരത്തില്‍ 2016ലെ ലോകസുന്ദരിയായി പ്യൂര്‍ട്ടോറികോയുടെ സ്റ്റെഫൈന്‍ ഡെല്‍ വാലേ തെരഞ്ഞെടുക്കപ്പെട്ടു.

വിമാനം തകര്‍ന്ന് 76 പേര്‍ മരണം

കൊളംബിയയില്‍ വിമാനം തകര്‍ന്ന് 76 പേര്‍ മരിച്ചു. ബൊളീവിയയില്‍ നിന്നും കൊളംബിയയിലേക്ക് വരികയായിരുന്ന ചാര്‍ട്ടേര്‍ഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ഖനിയില്‍ പൊട്ടിത്തെറി: 33 മരണം

തെക്ക്പടിഞ്ഞാറന്‍ ചൈനയിലെ സ്വകാര്യ കല്‍ക്കരി ഖനിയിലാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ മുപ്പത്തിയഞ്ചു തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്. രണ്ടുപേര്‍ രക്ഷപ്പെട്ടു.

വിമാനത്തിനു തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

ഷിക്കാഗോയില്‍ നിന്നും മിയാമിയിലേക്ക് പുറപ്പെടേണ്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്. 161 യാത്രക്കാരും 9 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം

പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം

അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം. 'ദ് സെല്ലൗട്ട്' എന്ന നോവലിനാണ് പുരസ്‌ക്കാരം. ഇതിലൂടെ ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ അമേരിക്കകാരന്‍ എന്ന ബഹുമതി പോള്‍ ബീറ്റിക്ക് സ്വന്തം.

ബെല്‍ജിയത്തില്‍ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്; ആര്‍ക്കും പരിക്കില്ല

ബെല്‍ജിയത്തില്‍ ഷെട്‌ലിന്വോയില്‍ കോറാ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്. ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; 25 മരണം

ജയിലില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 25ല്‍ അധികം തടവുകാര്‍ കൊല്ലപ്പെട്ടു. ബോവ വിസ്തയിലെ അഗ്രികോല ഡി മോണ്‍ഡേ ക്രിസ്‌റ്റോ ജയിലിലാണ് സംഭവം നടന്നത്.

തായ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് നാടുനീങ്ങി

തായ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് നാടുനീങ്ങി. ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാജാവ് ആയിരുന്നു അദ്ദേഹം. നീണ്ട 70 വര്‍ഷമാണ് അദ്ദേഹം ആ പദവിയിലുണ്ടായിരുന്നത്.

ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം

യുഎസ് പോപ് ഗായകന്‍ ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. അമേരിക്കന്‍ കാവ്യശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലന് പുരസ്‌കാരം സമ്മാനിക്കുന്നത്.