പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് നിരോധിച്ചു

പമ്പാനദിയില്‍ തുണി ഉപേക്ഷിക്കുന്നതും എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കുന്നതും പമ്പയുടെ പരിസ്ഥിതി സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

പനിയും പകര്‍ച്ചവ്യാധികളും തടയല്‍: വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി കത്തയച്ചു

പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് സഹായം തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി കത്തയച്ചു.

കര്‍ഷക ആത്മഹത്യ: അഡീഷണല്‍ ചീഫ് സെക്രട്ടറി തെളിവെടുപ്പു നടത്തി

പരാതിക്ക് അടിസ്ഥാനമായ വില്ലേജ് ഓഫീസിലെ രേഖകളും ഈ ഓഫീസിന്റെ പ്രവര്‍ത്തനം അറിയാന്‍ ഉപകരിക്കുന്ന മുന്‍ഫയലുകളും അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിക്കുകയും പകര്‍പ്പെടുക്കുകയും ചെയ്തു.

ജൂണ്‍ 26ന് പൊതു അവധി

ജൂണ്‍ 26ന് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

സ്ഥാപനങ്ങളിലെ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണം: മന്ത്രി ഡോ.കെ. ടി. ജലീല്‍

ഇറച്ചിക്കടകള്‍, മത്‌സ്യശാലകള്‍, പച്ചക്കറി, പഴ കടകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ മാലിന്യം സംസ്‌കരിക്കാന്‍ സ്ഥാപനങ്ങള്‍ സംവിധാനം ഒരുക്കണമെന്ന് മന്ത്രി ഡോ. കെ. ടി. ജലീല്‍.

സംസ്ഥാന വിത്തുവികസന അതോറിറ്റിയിലെ ക്രമക്കേട്: അഡീഷണല്‍ ഡയറക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

സംസ്ഥാന വിത്തുവികസന അതോറിറ്റിയില്‍ ക്രമക്കേട് നടത്തിയ കേസില്‍ അഡീഷണല്‍ ഡയറക്ടര്‍മാരായ അശോക് കുമാര്‍ തെക്കന്‍, പി.കെ. ബീന എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ആരോഗ്യവകുപ്പ് പനിക്കാല നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഡെങ്കിപ്പനി പോലെയുള്ള പനികള്‍ മറ്റുള്ളവരിലേക്ക് പകരുമെന്നതിനാല്‍ രോഗബാധിതര്‍ കൊതുകുവല ഉപയോഗിക്കണം. എച്ച്1 എന്‍ 1 ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം.

മലയാളികള്‍ സാംസ്‌കാരിക ഉപഭോഗ സംസ്‌കാരത്തിലേക്ക് മാറണം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

സാംസ്‌കാരിക ഉപഭോഗത്തിലേക്ക് മാറുന്നതിനുളള പിന്തുണ സര്‍ക്കാര്‍ നല്‍കും. നല്ല സംഗീതം ആസ്വദിക്കാനും സിനിമകള്‍ കാണാനും പണം ചെലവഴിക്കണം. സാംസ്‌കാരിക സൗകര്യങ്ങള്‍ മെച്ചപ്പെടണം.

സാമ്പിള്‍ സര്‍വേ അടുത്ത മാസം ആരംഭിക്കും

ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ നേതൃത്വത്തില്‍ സാമൂഹ്യ സാമ്പത്തിക സര്‍വേ അടുത്ത മാസം ഒന്നിന് ആരംഭിക്കും. ആരോഗ്യ സര്‍വേയില്‍ പകര്‍ച്ചവ്യാധി വ്യാപനം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കും.

പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ സാമൂഹിക പ്രതികരണം തേടുന്നു

പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നിശ്ചിത പ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രത്യാഘാതങ്ങളും കണ്ടെത്തി പരിഹരിക്കാന്‍ സര്‍ക്കാര്‍ പഠനം നടത്തുന്നു.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

Page 1 of 693123Next ›Last »