Home » Archives by category » വാര്‍ത്തകള്‍ » കേരളം (Page 2)

കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശ

കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്റ് ഭക്ഷ്യ പൊതുവിതരണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനിച്ചു.

വിദ്യാഭ്യാസരംഗത്ത് കാലാനുസൃത പുരോഗതിയുണ്ടാക്കും: മുഖ്യമന്ത്രി

വിദ്യാഭ്യാസരംഗത്ത് കേരളത്തിന് കാലാനുസൃതമായ പുരോഗതി കൈവരിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി. തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക ബില്ലിന്റെ ഗുണം പട്ടികവിഭാഗങ്ങള്‍ക്ക് പൂര്‍ണമായും ലഭിച്ചില്ലെന്ന് മന്ത്രി എകെ ബാലന്‍

ജന്മി-നാടുവാഴി ചട്ടക്കൂടില്‍ നിന്ന് മോചിപ്പിച്ച് ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്കൊത്ത് കേരളത്തെ പുതുക്കിപ്പണിയാനുള്ള ശ്രമമായിരുന്നു ഇഎംഎസ് സര്‍ക്കാരിന്റെ ഓരോ നടപടിയുമെന്ന് സാംസ്‌കാരിക-പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ മന്ത്രി എകെ ബാലന്‍.

വനിതാസംവരണം ഉറപ്പാക്കണമെന്ന ആവശ്യമുയര്‍ത്തി വനിതാ പാര്‍ലമെന്റ്

നിയമനിര്‍മാണ സഭകളില്‍ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നിയമം പാസ്സാക്കണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന വനിതാപാര്‍ലമന്റ് ആവശ്യപ്പെട്ടു.

സംസ്ഥാന മാധ്യമ അവാര്‍ഡ് വിതരണം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

2015ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകളുടെയും പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി പാസ് ബുക്കിന്റെയും വിതരണം ഏപ്രില്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ആദ്യകേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികം: സെമിനാറുകള്‍ക്ക് തുടക്കം

ഇന്ത്യന്‍ ഭരണഘടനയുടെ 356ാം അനുച്ഛേദം ജനാധിപത്യത്തിന്റെ ദൗര്‍ബല്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സ്പീക്കര്‍. ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.

തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങാതിരിക്കാന്‍ നടപടി

മഴക്കുറവുമൂലം തിരുവനന്തപുരം നഗരത്തിലെ ജലവിതരണം മുടങ്ങാതിരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിച്ചതായി ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി. തോമസ്.

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ്ണപ്പതക്കമാണ് കാണാതായിട്ടുള്ളത്. രത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായെന്ന് ദേവസ്വം കമ്മീഷണര്‍ സ്ഥിരീകരിച്ചു.

നെയ്യാറില്‍നിന്ന് ജലം: സാധ്യതകളും പ്രായോഗികതയും പരിശോധിച്ചശേഷം തീരുമാനം: മന്ത്രി മാത്യു ടി. തോമസ്

തലസ്ഥാനനഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നെയ്യാറില്‍ നിന്ന് ജലമെത്തിക്കുന്ന കാര്യത്തില്‍ സാങ്കേതിക ഉപദേശവും പ്രായോഗികതയും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ്.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലുകള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു

പരിസ്ഥിതിക്ക് അനുയോജ്യവും കുറഞ്ഞതുമായ സൗരോര്‍ജ പാനലുകള്‍ സര്‍വകലാശാലയിലെ കെട്ടിടങ്ങളുടെ മുകളിലാണ് സ്ഥാപിച്ചിട്ടുളളത്. റൂസയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.