Home » Archives by category » വാര്‍ത്തകള്‍ » കേരളം (Page 3)

കുട്ടികളുടെ വയസ്സ് നിര്‍ണയിക്കുന്നതിന് ആധാര്‍, പാന്‍ കാര്‍ഡുകള്‍ ആശ്രയിക്കരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍

കുട്ടികളുടെ പ്രായം നിര്‍ണയിക്കുന്നതിന് അടിസ്ഥാനരേഖയായി പരിഗണിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനനസര്‍ട്ടിഫിക്കറ്റ് ആണെന്ന് കേരള ജുവനൈല്‍ ജസ്റ്റിസ് നിയമം വ്യവസ്ഥ ചെയ്യുന്നു.

മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ പാല്‍ പരിശോധന ലബോറട്ടറി

24 മണിക്കൂറും ലബോറട്ടറി പ്രവര്‍ത്തിക്കും. പാലിന്റെ ഗുണമേന്മ കൂടാതെ പാലിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളുടെ അളവ് പരിശോധിക്കാനുള്ള സംവിധാനവും ലബോറട്ടറിയിലുണ്ടാവും.

ഭാവിതലമുറയ്ക്കായി ജൈവവൈവിധ്യം കരുതിവയ്ക്കണം: വിദ്യാഭ്യാസമന്ത്രി

മൂവായിരം മില്ലി മീറ്റര്‍ മഴവെള്ളം ആഗിരണം ചെയ്യാന്‍ നമ്മുടെ മണ്ണ് പ്രാപ്തമല്ലാതായതിനാല്‍ പരിസ്ഥിതി സന്തുലനത്തിന്റെ താളം തെറ്റുകയും സംസ്ഥാനത്ത് മഴ ലഭ്യത കുറയുകയും ചെയ്യുകയാണ്.

അരിക്ക് വിലകൂട്ടാന്‍ ശ്രമിക്കുന്നവരെ നേരിടും: മന്ത്രി പി. തിലോത്തമന്‍

തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വരള്‍ച്ച മൂലം കൃഷി നശിച്ചതോടെ അവരും ആന്ധ്ര അരി വാങ്ങുകയുണ്ടായി. അതോടെ ആന്ധ്രയിലെ അരിക്ക് വില കൂടിയതാണ് കേരളത്തിന് തിരിച്ചടിയായത്.

ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം ആനുകൂല്യം ഉറപ്പാക്കി വിഴിഞ്ഞം പാക്കേജ് നടപ്പാക്കും

പദ്ധതിപ്രദേശത്തെ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു.

ധീരതാ പുരസ്‌കാരം: ക്യാഷ് അവാര്‍ഡ് വര്‍ദ്ധിപ്പിച്ചു

സായുധ സേന/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്ന കേരളീയ സേനാംഗങ്ങള്‍ക്കുളള ധീരതാ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡ് തുക ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു.

കാന്തള്ളൂര്‍ വലിയശാലയുടെ സാംസ്‌കാരികത്തനിമ വീണ്ടെടുക്കാന്‍ ശ്രമങ്ങളുണ്ടാകും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കാന്തള്ളൂര്‍വലിയശാല പൈതൃകഗ്രാമത്തിന്റെ സാംസ്‌കാരികത്തനിമ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പുരാവസ്തു വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

അന്തര്‍ സംസ്ഥാന നദീജലകേസുകള്‍ ഫലപ്രദമായി നടത്താന്‍ നടപടിയുണ്ടാകും: മുഖ്യമന്ത്രി

വെള്ളത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായേക്കാം. എന്നാല്‍ സംഘര്‍ഷങ്ങളിലേക്കു പോകാതെ മറ്റു സംസ്ഥാനങ്ങളുമായി മാന്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും: മുഖ്യമന്ത്രി

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങള്‍ ഉടന്‍ സ്ഥാപിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള സ്ഥലങ്ങളില്‍ അതിനുള്ള സംവിധാനമൊരുക്കും.

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 61 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം നഗരപരിധിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 61 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിയെടുത്തതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.