Home » Archives by category » വാര്‍ത്തകള്‍ » കേരളം (Page 675)

പടക്കശാലയ്‌ക്ക്‌ തീപിടിച്ചു: മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌

പാലക്കാട്‌: പാലക്കാട്‌ നെന്‍മാറയ്‌ക്കടുത്ത്‌ പടക്കശാലയ്‌ക്ക്‌ തീപിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. സ്ഥലത്ത്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌

പ്രസന്ന ഏണസ്റ്റ്‌ കൊല്ലം മേയറാകും

എല്‍ഡിഎഫ്‌ ഭരണം നിലനിര്‍ത്തിയ കൊല്ലം കോര്‍പ്പറേഷനില്‍ പ്രസന്ന ഏണസ്റ്റ്‌ മേയറാകും. രാവിലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ്‌ മേയര്‍ സ്ഥാനത്തേക്ക്‌ പ്രസന്നയുടെ പേര്‌ നിര്‍ദേശിച്ചത്‌.

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി 15നകം പൂര്‍ത്തിയാക്കും: മന്ത്രി

തിരുവനന്തപുരം: മണ്‌ഡലകാലം മുന്‍നിര്‍ത്തി ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി ഈ മാസം 15നകം പൂര്‍ത്തിയാക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്താന്‍ എല്ലാ ജില്ലകളിലും മാധ്യമപ്രവര്‍ത്തകര്‍

റോഡ്‌ അറ്റകുറ്റപ്പണി: പെര്‍ഫോമന്‍സ്‌ ഗാരന്റി നിര്‍ബന്ധമാക്കാന്‍ നടപടിയെന്തെന്ന്‌ കോടതി

സംസ്‌ഥാനത്തെ റോഡുകളുടെ നിര്‍മാണ, അറ്റകുറ്റപ്പണികള്‍ക്കു ഗുണനിലവാരമുറപ്പാക്കാന്‍ കരാറുകാരില്‍ നിന്നു പെര്‍ഫോമന്‍സ്‌ ഗാരന്റി നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്നു ഹൈക്കോടതി റിപ്പോര്‍ട്ട്‌ തേടി.

വോട്ടര്‍ പട്ടിക പുതുക്കുന്നു; പേരു ചേര്‍ക്കാന്‍ അപേക്ഷ നാളെ മുതല്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ തിരഞ്ഞെടുപ്പു കമ്മിഷന്‍ സംസ്‌ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കുന്നു. അടുത്ത ജനുവരി ഒന്നിനോ, അതിനു മുന്‍പോ 18 വയസ്സു പൂര്‍ത്തിയാകുന്നവര്‍ക്കും ഇതുവരെ പേരു ചേര്‍ക്കാത്തവര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം. നിലവിലുള്ള പട്ടികയില്‍

പത്തനംതിട്ടയില്‍ ഭൂചലനം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നിയിലുംപരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 8.15നാണ് പത്ത് സെക്കന്‍ഡ് നീണ്ട ആദ്യ ചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് 8.25നും 8.30നും ശക്തികുറഞ്ഞ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. രണ്ട് വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. ആളപായമോ കൂടുതല്‍ നാശനഷ്ടങ്ങളോ

ചെമ്പൈ സംഗീതോത്സവം നാളെ തുടങ്ങും

ഗുരുവായൂര്‍: 15 ദിവസം നീണ്ടു നില്‍ക്കുന്ന മുപ്പത്തിയേഴാമത് ചെമ്പൈ സംഗീതോത്സവത്തിന്‌ നാളെ ഗുരുവായൂരില്‍ തിരിതെളിയും. വൈകീട്ട്‌ ദീപാരാധനയ്ക്കു ശേഷം ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സംഗീതോത്സവം ദേവസ്വം വകുപ്പ്‌ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു

തദ്ദേശഭരണ സ്ഥാപനങ്ങളിലെ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സത്യപ്രതിജ്ഞ രാവിലെ പത്തിനു നടന്നു. ഏറ്റവും പ്രായം കൂടിയ അംഗം വരണാധികാരി മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്‌തു. മറ്റംഗങ്ങള്‍ക്ക്‌ മുതിര്‍ന്ന അംഗമാണ്‌

മണ്ണാറശാല ആയില്യം: എഴുന്നള്ളത്ത്‌ ദര്‍ശനപുണ്യമായി

മണ്ണാറശാല ആയില്യം: എഴുന്നള്ളത്ത്‌ ദര്‍ശനപുണ്യമായി

ഹരിപ്പാട്‌: നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും കൈയിലേന്തി മണ്ണാറശാല വലിയഅമ്മ എഴുന്നള്ളിയപ്പോള്‍, കണ്ടുതൊഴാന്‍ ആയിരക്കണക്കിന്‌ ഭക്തരാണ്‌ കാത്തുനിന്നത്‌. അമ്മയുടെ ദര്‍ശനം കിട്ടിയവര്‍ കൈകള്‍ ഉയര്‍ത്തി ശരണം വിളിച്ചു. മുപ്പതേക്കറോളംവരുന്ന മണ്ണാറശാലക്കാവിലാകെ പ്രതിധ്വനിച്ച ശരണംവിളിയും

കവി അയ്യപ്പന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തു

തിരുവനന്തപുരം: കവി എ. അയ്യപ്പന്റെ ചിതാഭസ്മം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നിമജ്ജനം ചെയ്തു.  ശാന്തികവാടത്തില്‍ നിന്ന് ചിതാഭസ്മം കവിയുടെ സഹോദരി സുബ്ബലക്ഷ്മിയുടെ നേമം കുളക്കുടിയൂര്‍ക്കോണത്തെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെ കര്‍മങ്ങള്‍ക്കുശേഷം ആഴിമല