അഖിലേന്ത്യാ കരകൗശല മേള തുടങ്ങി

കരകൗശല വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ കേന്ദ്ര എംപോറിയമായ എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കരകൗശല പ്രദര്‍ശനമേള ആരംഭിച്ചു.

വസന്തോത്സവം: രണ്ടു ദിവസം കൂടി നീട്ടി

സംസ്ഥാന ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം പുഷ്പപ്രദര്‍ശന മേള ജനത്തിരക്ക് കണക്കിലെടുത്ത് ജനുവരി 16 വരെ നീട്ടി.

പെന്‍ഷന്‍കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്ന കലാകാരന്മാര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരിയില്‍ ഹാജരാക്കണം.

മിനിലോറി ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ച മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

മിനിലോറിയില്‍ ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ച മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു. എംസി റോഡില്‍ വടക്കടത്തുകാവിനു സമീപം ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.

എയര്‍ ഇന്ത്യ 400 കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

എയര്‍ ഇന്ത്യ 400 കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

എയര്‍ ഇന്ത്യ 400 കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. റിട്ടയര്‍മെന്റിനുശേഷം കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്തവരെയാണ് എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ പ്രദീപ് സിംഗ് ഖരോളയുടെ നിര്‍ദേശപ്രകാരം പിരിച്ചുവിട്ടത്.

ഭക്ഷ്യസുരക്ഷാ പരിശോധന: 34 ലക്ഷം രൂപ പിഴ ഈടാക്കി

ക്രിസ്തുമസും പുതുവത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ബേക്കറികളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 34 ലക്ഷം രൂപ പിഴ ഈടാക്കി. ഡിസംബര്‍ 6 മുതലാണ് പരിശോധന നടത്തിയത്.

മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍

ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേയ്ക്ക് അനുവദിച്ചിരുന്ന 15 കിലോഗ്രാം സൗജന്യ റേഷനുപുറമെ മന്ത്രിസഭാ യോഗ തീരുമാന പ്രകാരം ഒരു മാസത്തെ സൗജന്യ റേഷനും വിതരണം ചെയ്യും.

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 21,520 രൂപയാണ് ഇന്നത്തെ വില.

അമിത വില: ഹോട്ടലുകള്‍ക്കെതിരെ നടപടി

അമിത വില ഈടാക്കിയ ഹോട്ടലുകള്‍ക്കെതിരെ നടപടി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കടല്‍ക്ഷോഭം: ആലപ്പുഴയിലെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ഫോ: 04772251103. കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം 0477 2238630, ട്രോള്‍ഫ്രീ നമ്പര്‍ 1077.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

Page 1 of 298123Next ›Last »