Home » Archives by category » വാര്‍ത്തകള്‍ » മറ്റുവാര്‍ത്തകള്‍ (Page 293)

സിബിഐ അന്വേഷിക്കും വരെ സമരം: ഗോകുലം ഗോപാലന്‍

ശിവഗിരി മഠാധിപതിയും ശ്രീ നാരായണ ധര്‍മസംഘം പ്രസിഡന്റുമായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കും വരെ ശ്രീനാരായണ ധര്‍മവേദി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നു സംസ്‌ഥാന ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം: പുതിയ ടെര്‍മിനലിന്റെ ഉദ്‌ഘാടനം വൈകും

ഉദ്‌ഘാടകനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്‌ഘാടനം വൈകും. 14ന്‌ ഉദ്‌ഘാടനം നടത്താന്‍ വിമാനത്താവള അധികൃതര്‍ എല്ലാ സജ്‌ജീകരണങ്ങളും ഒരുക്കുന്നതിനിടയില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയെ കൊണ്ട്‌ ഉദ്‌ഘാടനം നടത്താനാവില്ല എന്ന നിലപാട്‌

രക്ഷാവില്ല മാനേജിങ്‌ ട്രസ്‌റ്റിക്കെതിരെ കേസെടുത്തു

പെണ്‍കുട്ടികള്‍ പീഡനത്തിന്‌ ഇരയായെന്നു പരാതിക്കിടയാക്കിയ നരസ്സിമുക്ക്‌ രക്ഷാവില്ലയുടെ മാനേജിങ്‌ ട്രസ്‌റ്റി റെക്‌സി ഡിക്രൂസിന്റെ പേരില്‍ പൊലീസ്‌ കേസെടുത്തു. അനധികൃതമായി അനാഥാലയം നടത്തിയതിനും പീഡന ശ്രമങ്ങള്‍ക്കുമാണ്‌ കേസ്‌.

ശിവഗിരി മഠത്തിനു കര്‍ശന സുരക്ഷ

ശിവഗിരി മഠത്തിനു കര്‍ശന സുരക്ഷ

അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കണ്ടെത്താന്‍ സര്‍വേ തുടങ്ങി

നല്ലശിങ്കയില്‍ വ്യാജരേഖയിലൂടെ തട്ടിയെടുക്കപ്പെട്ട ആദിവാസി ഭൂമി കണ്ടെത്താന്‍ സര്‍വേ തുടങ്ങി. ഇന്നലെ ഉച്ചയോടെ താലൂക്ക്‌ സര്‍വേയറുടെയും വില്ലേജ്‌ ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തില്‍ സംഘം ഭൂമി അളക്കാനെത്തി.

ലാവ്‌ലിന്‍ കേസ്‌: സമന്‍സ്‌ കാനഡയിലേക്ക്‌

പിണറായി വിജയന്‍ മുഖ്യപ്രതിയായ ലാവ്‌ലിന്‍ അഴിമതിക്കേസിലെ ആറാം പ്രതി എസ്‌എന്‍സി ലാവ്‌ലിന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്‌ ട്രെന്‍ഡലിനുള്ള സമന്‍സ്‌ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചു.

കോടതികളെ വെല്ലുവിളിക്കുന്നതു ജനാധിപത്യ വിരുദ്ധം: ചെന്നിത്തല

തിരക്കേറിയ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്താന്‍ ചില്ലറ ക്രമീകരണങ്ങള്‍ നല്ലതാണ്‌. ഇതിന്റെ പേരില്‍ കോടതികളെ വെല്ലുവിളിക്കുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ നിര്‍ത്തിവയ്‌ക്കാന്‍ കോടതി

കോണ്‍ഗ്രസ്‌ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 20 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ അഡീഷനല്‍ മുന്‍സിഫ്‌ കോടതി ജഡ്‌ജി കേനത്ത്‌ ജോര്‍ജ്‌ ഉത്തരവിട്ടു.

കോടതി വളപ്പില്‍ പോരാട്ടം പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചു

കോടതിയില്‍ വിചാരണയ്‌ക്കായി ഹാജരാക്കിയ �പോരാട്ടം പ്രവര്‍ത്തകര്‍ അകമ്പടിക്കെത്തിയ പൊലീസുകാരെ കോടതി വളപ്പില്‍ വച്ച്‌ ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റ വനിതാ പൊലീസടക്കം മൂന്നു പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

മുഖ്യമന്ത്രിയുടെ ചടങ്ങില്‍ കത്തിയുമായി വന്ന യുവാവ്‌ അറസ്‌റ്റില്‍

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ബാഗില്‍ കത്തിയുമായി എത്തിയ യുവാവിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.കലാപ്രേമി പത്രത്തിന്റെ ഗ്രാഫിക്‌ ഡിസൈനറും ഫൊട്ടോഗ്രാഫറുമാണെന്ന്‌ അവകാശപ്പെട്ട മേലാറന്നൂര്‍ സ്വദേശി അജേഷ്‌ കുമാറിനെ(30)യാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ പത്രത്തില്‍