Home » Archives by category » വാര്‍ത്തകള്‍ (Page 1443)

ഗെയിംസില്‍ പങ്കെടുക്കാന്‍ താരങ്ങളെ നിര്‍ബന്ധിക്കില്ല: ന്യൂസിലന്‍ഡ്‌

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കെടുക്കാന്‍ അത്‌ലറ്റുകളെ നിര്‍ബന്ധിക്കാനാവില്ലെന്നും പങ്കെടുക്കാത്തവരെ താന്‍ പിന്തുണയ്‌ക്കുകയാണന്നും ന്യൂസിലന്‍ഡ്‌ പ്രധാനമന്ത്രി ജോണ്‍ കീ. അത്‌ലറ്റുകള്‍ക്ക്‌ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാം.

കശ്മീരിലെ അക്രമം അവസാനിപ്പിക്കണം: ബാന്‍ കി മൂണ്‍

ജമ്മുകശ്‌മീരിലെ സംഘര്‍ഷം ഏത്രയും വേഗം അവസാനിപ്പിക്കണമെന്നും എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. കശ്‌മീരിലുണ്ടായ സംഭവങ്ങളില്‍ സെക്രട്ടറി ജനറല്‍ ദുഖം രേഖപ്പെടുത്തുന്നുവെന്നും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട

ഇന്‍ഫോസിസ് ഓഹരിക്ക് അമ്പരപ്പിക്കുന്ന നേട്ടം

ഐടി ഭീമനായ ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ 5 രൂപ മുഖവിലയുള്ള ഓഹരിക്ക് കഴിഞ്ഞാഴ്ച 3,000 രൂപ കടന്നു.

ബോപ്പണ്ണക്കും സോംദേവിനും ജയം ഇന്ത്യ ലോകഗ്രൂപ്പില്‍

ചെന്നൈ: ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യക്ക് ജയം. ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി സഖ്യത്തിനുപിന്നാലെ രോഹന്‍ ബോപ്പണ്ണയും സോംദേവ് ദേവ്‌വര്‍മനും രണ്ട് റിവേഴ്‌സ് സിംഗിള്‍സ് മത്സരങ്ങളും ജയിച്ചതോടെ ബ്രസീലിനെ മറികടന്ന് ഇന്ത്യ ലോകഗ്രൂപ്പിലേക്ക് മുന്നേറി (3-2). ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളും

ഗംഗോത്രിയില്‍ മണ്ണിടിച്ചില്‍: മലയാളികളടങ്ങിയ സംഘം കുടുങ്ങി

ഗംഗോത്രിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഡബ്രാനി പാലത്തിനു സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഹിമാലയ യാത്രയ്ക്ക് തിരിച്ച സംഘം വഴിയില്‍ കുടുങ്ങി. തീര്‍ത്ഥയാത്രാ സംഘത്തില്‍ ഒന്‍പതു മലയാളികളും ഗുജറാത്തികളും ഉള്‍പ്പെടുന്നു. തൃശൂര്‍ എരയാംകുടി സ്വദേശി ജയശ്രീയും ഭര്‍ത്താവും

സര്‍വകക്ഷി സംഘം കശ്‌മീരിലെത്തി

കശ്‌മീരിലെ സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കുന്നതിന്‌ 38 അംഗ സര്‍വകക്ഷി സംഘം കശ്‌മീരിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തിലാണ്‌ സംഘം രണ്ടുദിവസം താഴ്‌വര സന്ദര്‍ശിക്കുന്നത്‌. എന്നാല്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌ തയ്യാറല്ലെന്ന്‌ ഹുറിയത്തിന്റെ ഇരുവിഭാഗവും

വെടിവെപ്പും സ്‌ഫോടനവും: അന്വേഷണം ആരംഭിച്ചു

ഡല്‍ഹി ജുമാ മസ്‌ജിദിനു മുന്നില്‍ വിദേശികള്‍ക്കുനേരെയുണ്ടായ വെടിവെപ്പിനെക്കുറിച്ചും സ്‌ഫോടനത്തെക്കുറിച്ചും ഡല്‍ഹിപ്പോലീസ്‌ അന്വേഷണം തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍

ന്യൂഡല്‍ഹിയില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെ വെടിവെപ്പ്‌

ന്യൂഡല്‍ഹിയില്‍ വിദേശ വിനോദ സഞ്ചാരികള്‍ക്കുനേരെ അജ്ഞാതര്‍ വെടിവെപ്പ് നടത്തി. തായ്‌വാന്‍ പൗരന്മാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ബസ്സിനു സമീപം ബൈക്കിലെത്തിയവരാണ് വെടിവെപ്പ് നടത്തിയത്. ഡല്‍ഹി ജുമാ മസ്ജിദിനു സമീപം രാവിലെ 11.55 നായിരുന്നു സംഭവം. ജുമാ മസ്ജിദിന്റെ മൂന്നാം

ജമ്മുവില്‍ നുഴഞ്ഞു കയറ്റം കൂടി:കരസേനാ മേധാവി

ജമ്മു കശ്‌മീരില്‍ കഴിഞ്ഞ രണ്ടു മാസമായി നുഴഞ്ഞു കയറ്റവും നുഴഞ്ഞു കയറ്റ ശ്രമവും വര്‍ധിക്കുന്നതായി കരസേന മേധാവി വി.കെ.സിങ്‌.എന്നാല്‍ ഇതിന്റെ കാരണം യാദൃശ്‌ചികമാണെന്നും അദ്ദേഹം പറഞ്ഞു.

പാക്ക്‌ പ്രളയം: യുഎന്‍ 160 കോടി ഡോളര്‍ ആവശ്യപ്പെട്ടു

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പാക്കിസ്‌ഥാനിലെ ജനതയെ സഹായിക്കാന്‍ 160 കോടി ഡോളര്‍ കൂടി വേണമെന്ന്‌ ഐക്യരാഷ്‌ട്രസഭ രാജ്യാന്തര സമൂഹത്തോട്‌ ആവശ്യപ്പെട്ടു. രാജ്യം ഇതുവരെ നേരിട്ടിട്ടുളളതില്‍ വച്ച്‌ ഏറ്റവും വലിയ ദുരന്തം 140 ലക്ഷത്തോളം പേരെയാണു ബാധിച്ചിട്ടുള്ളത്‌.