Home » Archives by category » വാര്‍ത്തകള്‍ (Page 1564)

ജല അതോറിറ്റിയില്‍ കോഴവാങ്ങി നിയമനം

പമ്പ്‌ ഓപ്പറേറ്റര്‍മാരുടെ 1379 ഒഴിവുകള്‍ നികത്താനുള്ള പിഎസ്‌സി ലിസ്‌റ്റ്‌ നിലനില്‍ക്കെയാണ്‌ ജല അതോറിറ്റിയില്‍ കൈക്കൂലി നിയമനം തുടരുന്നത്‌. കൈക്കൂലി വാങ്ങി താല്‍ക്കാലിക ജീവനക്കാരെ കുത്തിനിറയ്‌ക്കുന്നതു കൊണ്ട്‌ അര്‍ഹതപ്പെട്ടവര്‍ക്ക്‌ കിട്ടേണ്ട നിയമനം നീളുകയാണ്‌

അഭയകേന്ദ്രത്തിലെ പീഡനം: രണ്ട്‌ ബ്രദര്‍മാര്‍ക്കെതിരെ കേസെടുത്തു

ആഗളി അരസിമുക്കിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇവിടുത്തെ രണ്ടു ബ്രദര്‍മാര്‍ക്കെതിരെ അഗളി പൊലീസ്‌ കേസെടുത്തു. അഭയകേന്ദ്രത്തിലെ കൗണ്‍സിലര്‍മാരും എറണാകുളം സ്വദേശികളുമായ പാട്രിക്‌, ജോഷി എന്നിവര്‍ക്കെതിരെയാണ്‌ പീഡനത്തിന്‌ കേസെടുത്തത്‌.

നിയമസഭാ സമ്മേളനം ഇന്ന്

നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും. മുന്‍ സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്നു സഭ പിരിയും. ജൂലൈ 26ന് ബജറ്റിന്മേലുള്ള ധനവിനിയോഗ ബില്ല് പാസാക്കും. തുടര്‍ന്ന് മൂന്നു ദിവസങ്ങളില്‍ നിയമനിര്‍മാണം നടക്കും. ജൂലൈ 29ന് സഭ പിരിയും.

അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയത്‌ മലയാളസിനിമയുടെ ശുഭ്ര നക്ഷത്രത്തെ

അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയത്‌ മലയാളസിനിമയുടെ ശുഭ്ര നക്ഷത്രത്തെ

മലയാള സിനിമയുടെ ചരിത്രത്തിന്‌ അരനൂറ്റാണ്ടിലേറെ കാലം ഹോമിച്ച അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും. ഇവരുടെ ജീവിതസായാഹ്‌നഹ്നത്തിന്‌ വിധി സമ്മാനിച്ചത്‌ വ്യാധികളാണ്‌. മലയാള നാടകചലച്ചിത്ര ലോകത്ത്‌ അതുല്യ വേഷങ്ങള്‍ അവതരിപ്പിച്ച ഈ സഹോദരിമാരുടെ ജീവിതത്തിന്റെ അവസാന ഫ്രെയിമുകളില്‍ നിറഞ്ഞത്‌

മൂന്നാറിന്റെ ഇന്നലെകള്‍

മാറിമാറി അധികാരത്തിലെത്തുന്ന മുന്നണികള്‍ മൂന്നാറിനുവേണ്ടി മുതലക്കണ്ണീരൊഴുക്കുമ്പോഴും മൂന്നാറില്‍ കയ്യേറ്റവും കുടിയേറ്റവും വന്‍ നശീകരണവും തുടരുകയാണ്‌. പരസ്‌പരം പഴിചാരി ജനങ്ങളുടെ മുന്നില്‍ നല്ലപിള്ള ചമയുന്നവര്‍. മൂന്നാറിനെ രക്ഷിക്കുവാന്‍ വ്യക്തമായ ഒരു പദ്ധതിയും മുന്നോട്ടുവയ്‌ക്കുന്നില്ല

തച്ചങ്കരി: കേന്ദ്രം അന്വേഷിക്കണമെന്ന്‌ കേരളം

ആരോപണ വിധേയനായി സസ്‌പെന്‍ഷനിലുള്ള ഐജി ടോമിന്‍ തച്ചങ്കരി ഖത്തറില്‍ തീവ്രവാദ ബന്ധമുള്ളവരുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം സംബന്ധിച്ചു കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ചീഫ്‌ സെക്രട്ടറി കേന്ദ്ര

കേരളനടനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു

കേരളനടനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്തു

പാക്‌ തീവ്രവാദ പരിശീലനം ലഭിച്ചത്‌ നൂറിലേറെ മലയാളികള്‍ക്ക്‌

ആറ്‌ വര്‍ഷങ്ങള്‍ക്കിടെ തീവ്രവാദ പരിശീലനത്തിന്‌ പാകിസ്ഥാനില്‍ എത്തിയ മലയാളികള്‍ 179 പേര്‍

വില കൂട്ടിയപ്പോള്‍ വീണ്ടും നീലകവര്‍ പാല്‍

പാലിന്‌ ലിറ്ററിന്‌ മൂന്നുരൂപ കൂടി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ നാലുമാസം മുന്‍പ്‌ നിറുത്തലാക്കിയ കൊഴുപ്പുകൂടിയ നീലകവര്‍ പാല്‍ നിര്‍മ്മാണം മില്‍മ പുനരാരംഭിച്ചേക്കും. അടുത്തമാസം ഒന്നുമുതല്‍ ഈ പാല്‍ വീണ്ടും വിപണിയിലിറക്കാനാണ്‌ ആലോചന. ഇപ്പോള്‍ വിതരണം

തീവ്രവാദകേസുകളിലെ പ്രതികളുടെ സുരക്ഷ ശക്‌തമാക്കണം

തീവ്രവാദ കേസുകളിലെ പ്രതികളുടെ സുരക്ഷ ശക്‌തപ്പെടുത്തണമെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സി. പ്രതികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കു നിര്‍ദേശം നല്‍കണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച അപേക്ഷ എറണാകുളം സിബിഐ കോടതിയില്‍ എന്‍ഐഎ രേഖാമൂലം സമര്‍പ്പിച്ചു.