Home » Archives by category » വാര്‍ത്തകള്‍ (Page 2)

ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്: വിദേശത്തേക്ക് പോകാന്‍ അനുമതി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വിദേശത്തേക്ക് പോകാന്‍ ദിലീപിന് കോടതി നാല് ദിവസത്തെ സമയം അനുവദിച്ചു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി കൊച്ചിയിലെത്തി

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി കൊച്ചിയിലെത്തി

ഉപരാഷ്ട്രപതിയ്ക്ക് നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയില്‍ സ്വീകരണം നല്‍കി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കെ.ടി. ജലില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

വൈറ്റില മേല്‍പ്പാലം നിര്‍മാണം: ഗതാഗത ക്രമീകരണത്തിന് പ്രാഥമികരൂപമായി

പാലം നിര്‍മാണം പുരോഗമിക്കുന്നതനുസരിച്ച് ഘട്ടം ഘട്ടമായി ഗതാഗതം ക്രമീകരിക്കാനാണ് തീരുമാനം. അപ്രോച്ച് റോഡുകള്‍ കഴിയുന്നത്ര പ്രയോജനപ്പെടുത്തിയും ക്രോസിങുകള്‍ ഒഴിവാക്കിയും ഗതാഗതം സുഗമമാക്കും.

സന്നിധാനത്ത് കലാപരിപാടികള്‍ അവതരിപ്പിക്കാം

ഭജന, ഭക്തിഗാനമേള പോലുള്ള സംഗീത പരിപാടികളും ഭരതനാട്യം, കുച്ചുപ്പുടി പോലുള്ള നൃത്തപരിപാടികളും അവതരിപ്പിക്കാം. ഇതിനു പുറമേ കളരിപ്പയറ്റ് പോലെയുള്ള ആയോധന കലകളും അവതരിപ്പിക്കാം.

ദാഹശമനത്തിനും രോഗപ്രതിരോധത്തിനും ഔഷധജലം

അന്തരീക്ഷത്തിലെ ചൂടും തണുപ്പുമൊന്നും വകവയ്ക്കാതെ ഭക്തിപൂര്‍വം മല കയറുന്നവര്‍ക്ക് ഈ ഔഷധ ജലം വലിയ ആശ്വാസമാണ്. നിലവില്‍ 52 ഇടങ്ങളിലാണ് വിതരണമുള്ളത്.

ശബരിമലയില്‍ ശര്‍ക്കര പായസവും വെള്ള നിവേദ്യവും സൗജന്യമായി വാങ്ങാം

ശബരിമല അയ്യപ്പസ്വാമിയുടെ വഴിപാട് പ്രസാദമായ വെള്ള നിവേദ്യം കൗണ്ടറില്‍ നിന്ന് വാങ്ങാവുതാണ്. അരി കൊണ്ടുവരുന്നവര്‍ ആവശ്യപ്പെടുന്ന പക്ഷം സൗജന്യമായി വെള്ള നിവേദ്യം നല്‍കും.

മാളികപ്പുറത്തമ്മമാര്‍ കീര്‍ത്തനലാപനം നടത്തി

സന്നിധാനത്ത് മാളികപ്പുറത്തമ്മമാര്‍ കീര്‍ത്തനാലാപനം നടത്തി. കൊറ്റംമ്പള്ളി വെള്ളൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വീരണകാവ് സബ്ഗ്രൂപ്പിലെ മാളികപ്പുറത്തമ്മമാരാണ് കീര്‍ത്തനം ആലപിച്ചത്.

ഗോരക്ഷാഭവന്‍ ഉദ്ഘാടനം ചെയ്തു

അന്യസംസ്ഥാനത്തു നിന്നെത്തുന്ന പാലിന്റെ ഗുണനിലവാര പരിശോധനയ്ക്കായി ആര്യങ്കാവ്, പാറശ്ശാല എന്നിവിടങ്ങളില്‍ പാല്‍ പരിശോധന കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു.

അഴീക്കല്‍ വാര്‍ഡിലെ വോട്ടര്‍പട്ടിക റദ്ദാക്കി

പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ റദ്ദാക്കി.

തീര്‍ഥാടകര്‍ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണം: ശബരിമല തന്ത്രി

മലിനീകരണത്തിനിടയാക്കും വിധം പ്ലാസ്റ്റിക് വസ്തുക്കള്‍ വലിച്ചെറിയുന്നത് ശബരിമലയിലെ പരിസ്ഥിതിക്ക് സാരമായ ദോഷമുണ്ടാക്കുന്നുണ്ട്. സാധാരണഗതിയില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പ്ലാസ്റ്റിക് വസ്തുക്കളുടെ ആവശ്യമില്ല.