രണ്ടാം ടെസ്റ്റ്: ഇന്ത്യയ്ക്കു പരാജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 135 റണ്‍സിന് പരാജയപ്പെട്ടു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍: രാഹുല്‍ വി രാജ് നയിക്കും

സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള 20 അംഗ കേരളാ ടീം പ്രഖ്യാപിച്ചു. പതിമൂന്ന് പേര്‍ പുതുമുഖങ്ങളാണ്. തൃശ്ശൂര്‍ സ്വദേശിയായ ഡിഫന്‍ഡര്‍ രാഹുല്‍ വി രാജ് ആണ് കേരളത്തെ നയിക്കുക.

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ്: കേരളം കിരീടം ഉറപ്പിച്ചു

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ എണ്‍പതു പോയിന്‍റോടെ കേരളം മുന്നില്‍. ഇതോടെ കേരളം കിരീടം ഉറപ്പിച്ചു. അവസാനദിനമായ ഇന്ന് രാവിലെ രണ്ടുസ്വര്‍ണവും ഒരു വെള്ളിയും നേടി.

സംസ്ഥാന കേരളോത്സവം കായികമേള സമാപിച്ചു

നാലായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കായികമേളയില്‍ 193 പോയിന്റോടെ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രണ്ടാം ഏകദിനം: ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇരട്ട സെഞ്ചുറി നേടി. ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 392 റണ്‍സ്.

അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്

38ാമത് ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 13ന് രാവിലെ എട്ട് മണിക്ക് നടക്കും. 30 വയസിന് മേലുള്ള പുരുഷ വനിതാ കായികതാരങ്ങള്‍ക്കും പങ്കെടുക്കാം.

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം : 15 വരെ അപേക്ഷിക്കാം

പുരുഷ/വനിത കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് ഡിസംബര്‍ 15 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.

റോള്‍ബോള്‍ മത്സരവും ടീം സെലക്ഷനും 11ന്

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ റോള്‍ബോള്‍ മത്സരവും ടീം സെലക്ഷനും ഡിസംബര്‍ 11ന് ഷൊര്‍ണ്ണൂര്‍ സെന്റ് തെരേസാസ് ജി .എച്ച് .എസ്.എസില്‍ നടക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സി മല്‍സരം മാറ്റിവയ്ക്കണമെന്ന് പോലീസ്

പുതുവര്‍ഷത്തലേന്ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സി മല്‍സരം മാറ്റിവയ്ക്കണമെന്ന് പോലീസ്. സുരക്ഷ കണക്കിലെടുത്താണ് പോലീസിന്റെ അഭ്യര്‍ഥന.

കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു

ഹരിയാനയെ ഇന്നിംഗ്‌സിനും എട്ട് റണ്‍സിനും തകര്‍ത്ത് കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹരിയാനയുടെ രണ്ടാം ഇന്നിംഗ്‌സ് 173 റണ്‍സില്‍ അവസാനിച്ചതോടെയാണ് കേരളം ചരിത്രം നേട്ടം സ്വന്തമാക്കിയത്.

ഗുരുപരമ്പര

സോഷ്യല്‍മീഡിയ

Page 1 of 42123Next ›Last »