Home » Archives by category » വാര്‍ത്തകള്‍ » ക്ഷേത്രവിശേഷങ്ങള്‍ (Page 2)

തീര്‍ത്ഥാടകര്‍ക്ക് നാളെ വൈകുന്നേരം 5ന് ശേഷം പ്രവേശനമില്ല

തീര്‍ത്ഥാടകരെ നാളെ (19ന്) വൈകിട്ട് അഞ്ച് മണിക്കു ശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കയറ്റിവിടില്ലെന്ന് ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ അറിയിച്ചു.

എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തില്‍ കലംപൂജ ഭക്തിസാന്ദ്രമായി

എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തില്‍ കലംപൂജ ഭക്തിസാന്ദ്രമായി

എസ്.എന്‍.ഡി.പി യോഗം എടയപ്പുറം ശാഖവക എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തില്‍ മകരചൊവ്വയോടനുബന്ധിച്ച് നടത്തിയ കലംപൂജ ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തര്‍ കലംപൂജ സമര്‍പ്പണത്തിനെത്തി.

രാജപ്രതിനിധിയ്ക്ക് സന്നിധാനത്ത് സ്വീകരണം നല്‍കി

സ്വാമി അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവിന്റെ പ്രതിനിധി പി.ജി ശശികുമാരവര്‍മ്മയ്ക്ക് സന്നിധാനത്ത് സ്വീകരണം നല്‍കി. രാജകീയ പ്രൗഡിയോടെ ഉടവാളുമായി പല്ലക്കിലാണ് രാജപ്രതിനിധി എത്തിയത്.

മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് 18 വരെ

മകരവിളക്ക് മഹോത്‌സവത്തോടനുബന്ധിച്ച് മാളികപ്പുറത്ത് നിന്ന് പതിനെട്ടാംപടി വരെ ദേവിയുടെ എഴുന്നള്ളത്ത് നടക്കും.18 വരെയാണ് എഴുന്നള്ളത്ത്. താളമേളങ്ങളുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത്.

പടിപൂജ ഇന്നു മുതല്‍ ആരംഭിക്കും

തീര്‍ത്ഥാടന കാലത്തെ വലിയ തിരക്കുമൂലം നിറുത്തിവച്ചിരുന്ന പടിപൂജ ഇന്ന് (16ന്) പുനരാരംഭിക്കും. 19 വരെ പടിപൂജയുണ്ടാവും. പൂങ്കാവനത്തിലെ 18 മലകള്‍ക്കും അതിലെ ദേവതകള്‍ക്കും അയ്യപ്പനും പ്രത്യേകം പൂജകള്‍ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കല്‍പ്പം.

മകരവിളക്കിന് അമ്പലങ്ങളില്‍ ദീപോത്സവം

മകരവിളക്ക് ദിനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ദീപോത്സവം നടത്തും. മകരജ്യോതി തെളിയുന്ന അതേ സമയത്ത് ദേവസ്വംബോര്‍ഡിന് കീഴിലുള്ള 1250 അമ്പലങ്ങളിലും ദീപോത്സവം നടത്തും.

മകരസംക്രമപൂജ 14ന് രാവിലെ 7.40ന്

ശബരിമലയില്‍ ഈ മാസം 14ന് ധനു മകരത്തിലേക്ക് സംക്രമിക്കുന്ന ശുഭമുഹൂര്‍ത്തമായ രാവിലെ 7.40ന് മകരസംക്രമപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. 14ന് മകരവിളക്ക്.

സന്നിധാനത്ത് പുതുവര്‍ഷം ഭക്തി സാന്ദ്രം

സന്നിധാനത്ത് ഭക്തിനിര്‍ഭരമായ പുതുവര്‍ഷാഘോഷം . ശരണം വിളിച്ചും, കര്‍പ്പൂര ദീപങ്ങള്‍ തെളിച്ചും, തീര്‍ത്ഥാടകര്‍ക്ക് മധുരം വിതരണം ചെയ്തുമായിരുന്നു സന്നിധാനത്തെ ആഘോഷം.

മകരവിളക്ക് മഹോത്‌സവത്തിനായി ശബരിമല നട തുറന്നു

ദര്‍ശനസാഫല്യത്തിനായി കാത്തുനിന്ന ആയിരങ്ങ ളുടെ ശരണം വിളികള്‍ക്കിടയില്‍ മകരവിളക്ക് മഹോത്‌സവത്തിനായി ശബരിമല നട തുറന്നു. ജനുവരി 14നാണ് മകരവിളക്ക്.

തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടു

ശബരിമല അയ്യപ്പവി ഗ്രഹത്തില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍നിന്ന് യാത്ര തിരിച്ചു.