Home » Archives by category » വാര്‍ത്തകള്‍ » ക്ഷേത്രവിശേഷങ്ങള്‍ (Page 3)

തങ്കഅങ്കി ഘോഷയാത്ര 22ന് ആറന്മുളയില്‍നിന്ന് പുറപ്പെടും

അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 22ന് രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നും ആരംഭിക്കും.

പരമ്പരാഗത കാനനപാത വഴി വരുന്ന അയ്യപ്പന്മാര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക സൗകര്യം: പ്രയാര്‍ ഗോപാലകൃഷ്ണന്‍

പരമ്പരാഗത കാനനപാത വഴി അയ്യപ്പദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് വിര്‍ച്വല്‍ ക്യൂ വഴിയോ പ്രത്യേക ക്യൂ വഴിയോ പതിനെട്ടാംപടിയിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്.

ചക്കുളത്തുകാവ് പൊങ്കാല : അവലോകന യോഗം നടത്തി

ചക്കുളത്തുകാവ് പൊങ്കാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ നടന്ന യോഗം വിലയിരുത്തി.

ചെന്നൈയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം ശബരിമല ദര്‍ശനം നടത്തി

ചെന്നൈ ആര്‍.കെ നഗറില്‍ നിന്നുള്ള 60 അംഗ തീര്‍ത്ഥാടക സംഘം സന്നിധാനത്തെത്തി ശബരീശ ദര്‍ശനം നടത്തി. 41 ദിവസത്തെ കഠിന വ്രതം നോറ്റ് വര്‍ഷങ്ങളായി ശബരിമലയിലെത്തുന്ന സംഘമാണിത്.

ശ്രീരാമദാസ ആശ്രമത്തില്‍ മണ്ഡല മഹോത്സവം

ശ്രീരാമദാസ ആശ്രമത്തില്‍ മണ്ഡല മഹോത്സവം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ കഴിഞ്ഞ എട്ടുപതിറ്റാണ്ടിലേറെയായി നടന്നുവരുന്ന മണ്ഡലമഹോത്സവം ഇക്കൊല്ലം ലക്ഷാര്‍ച്ചനയോടുകൂടി വൃശ്ചികം 1 ന് (2016 നവംബര്‍ 16) സമാരംഭിക്കുന്നു.

ശബരിമല നട 28ന് തുറക്കും ; ചിത്തിര ആട്ടത്തിരുനാള്‍ 29ന്‌

ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ചിത്തിര ആട്ടത്തിരുനാള്‍ പ്രമാണിച്ച് 28ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 29ന് രാത്രി 10ന് അടയ്ക്കും.

മൈനൂട്ട്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം: കട്ടിലവെയ്പ്പ് മഹാമഹം

മൈനൂട്ട്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം: കട്ടിലവെയ്പ്പ് മഹാമഹം

പുളിഞ്ചോട് മൈനൂട്ട്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം പുനര്‍ നിര്‍മ്മാണം മൂന്നാം ഘട്ടത്തില്‍ ശ്രീകോവിലുകളുടെ കട്ടിലവെയ്പ്പ് മഹാമഹം നടന്നു.

ശബരിമല ചിത്തിര ആട്ടത്തിരുനാള്‍ വിശേഷം 29ന്‌

ശബരിമല ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ചിത്തിര ആട്ടവിശേഷം ഒക്ടോബര്‍ 29ന് നടക്കും. 28ന് വൈകിട്ട് അഞ്ചിന് നടതുറക്കും. പതിവ് പൂജകളും വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും.

ശബരിമല : 16ന് നടതുറക്കും

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഒക്ടോബര്‍ 16ന് വൈകിട്ട് അഞ്ചിന് തുറക്കും. 17ന് രാവിലെയാണ് പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ്.

ഹൊസ്ദുര്‍ഗ്ഗ് ശ്രീ അമ്മനവര്‍ ക്ഷേത്രത്തില്‍ സാര്‍വ്വജനിക ശ്രീ ഗണേശോത്സവം

സാര്‍വ്വജനിക ശ്രീ ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ശ്രീ അമ്മനവര്‍ ക്ഷേത്ര പരിസരത്ത് സപ്തംബര്‍ 4 മുതല്‍ 7 വരെ സാര്‍വ്വജനിക ശ്രീ ഗണേശോത്സവം ആഘോഷിക്കും.