ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഭൂപതി സഖ്യം സെമിയില്‍ പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- സാനിയ മിര്‍സ സഖ്യത്തിന് പരാജയം. ടൂര്‍ണമെന്റില്‍ ആറാമതായി സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ജോഡിയെ സെമിയില്‍ എട്ടാം സീഡായ ബെഥാനി മാറ്റെക് (യുഎസ്)- ഹോരിയ ടീകോ (റൊമാനിയ) സഖ്യമാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-3, 6-3) പരാജയം.

Continue reading ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ-ഭൂപതി സഖ്യം സെമിയില്‍ പുറത്ത്

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ എം.ഡി.താരയ്ക്ക് രണ്ടാം സ്വര്‍ണം

ദേശീയ സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് പറളി സ്‌കൂളിലെ എം.ഡി.താര രണ്ടാം സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണു താര ഇന്നു സ്വര്‍ണം നേടിയത്. നേരത്തെ താര 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 1500 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. മേളയിലെ കേരളത്തിന്റെ ആദ്യ സ്വര്‍ണമായിരുന്നു 3000 മീറ്ററില്‍ എം.ഡി.താരയുടേത്. കേരളത്തിന്റെ 12-ാം സ്വര്‍ണമാണിത്.

Continue reading ദേശീയ സ്‌കൂള്‍ കായിക മേളയില്‍ എം.ഡി.താരയ്ക്ക് രണ്ടാം സ്വര്‍ണം

ഇന്ത്യക്കു രണ്ടാം സ്ഥാനം നഷ്ടമാകും

ദുബായ്: ഓസീസിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായാലും ഇന്ത്യക്കു റാങ്കിംഗിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. ഇന്ത്യക്കു പകരം ദക്ഷിണാഫ്രിക്കയാകും രണ്ടാം സ്ഥാനത്തെത്തും. രണ്ടു മത്സരങ്ങള്‍ ശേഷിക്കേ നിലവില്‍ ഇന്ത്യ 2-0ന് ഓസീസിനു പിന്നിലാണ്. എന്നാല്‍, പരമ്പര സമനിലയില്‍ പിരിഞ്ഞാലും 117 പോയിന്റ് വീതമുള്ള ഇന്ത്യയും ദക്ഷിണാഫ്രിക്കയും രണ്ടാംസ്ഥാനത്തു തുടരാന്‍ സാധ്യതയില്ല, കാരണം റേറ്റിംഗ് കണക്കിലെടുത്താല്‍ ദക്ഷിണാഫ്രിക്കയ്ക്കാണ് മുന്‍തൂക്കം. ഇന്ത്യയെ 3-0 നു പരാജയപ്പെടുത്തുകയാണെങ്കില്‍ 110 പോയിന്റുമായി ഓസീസ് മൂന്നാം സ്ഥാനത്തെത്തും. 3-1 നാണ് ഇന്ത്യന്‍ പരാജയമെങ്കില്‍ ഇന്ത്യക്കു 113 പോയിന്റും ഓസീസിന് 108 പോയിന്റുമാകും.

അന്തര്‍സര്‍വകലാശാലാ മീറ്റ്: 10000 മീറ്ററില്‍ രാമേശ്വരിക്ക് വെള്ളി

എഴുപത്തിരണ്ടാമത് ദേശീയ അന്തര്‍ സര്‍വകലാശാല മീറ്റില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുചെ രാമേശ്വരിക്ക് വെള്ളി. 10000 മീറ്ററിലാണ് രാമേശ്വരി വെള്ളി മെഡല്‍ നേടിയത്. കാലിക്കറ്റിന്റെ രണ്ടാം വെളളിയാണിത്. രണ്ടു സ്വര്‍ണവും രണ്ട് വെങ്കലവുമായി എംജി സര്‍വകലാശാലയാണ് മീറ്റില്‍ രണ്ടാം സ്ഥാനത്ത്.

Continue reading അന്തര്‍സര്‍വകലാശാലാ മീറ്റ്: 10000 മീറ്ററില്‍ രാമേശ്വരിക്ക് വെള്ളി

ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് തോല്‍വി

ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് തോല്‍വി. ലോകചാമ്പ്യന്‍ ചൈനയുടെ വാങ് യിഹാനാണ് സൈനയെ അടിയറവ് പറയിച്ചത്. ആദ്യ സെറ്റ് നേടി (18-21) ചൈനീസ് താരത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തിയ സൈനയ്ക്ക് രണ്ടും മൂന്നും സെറ്റുകളില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല.

Continue reading ബിഡബ്ല്യുഎഫ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് തോല്‍വി

ഇന്ത്യയ്‌ക്ക്‌ ഇന്നിംഗ്‌സ്‌ ജയം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യ ഇന്നിംഗ്‌സിനും 15 റണ്‍സിനും വിജയിച്ചു.സെഞ്ചുറി നേടിയ ബ്രാവോയും (134 റണ്‍സ്‌) സാമുവല്‍സും (84) ചന്ദര്‍പോളും (47) പൊരുതിയെങ്കിലും ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ്‌ ലീഡായ 478 റണ്‍സ്‌ മറികടക്കാന്‍ ആയില്ല.

ഡല്‍ഹി ക്രിക്കറ്റ്‌: ഇന്ത്യയ്‌ക്ക്‌ അഞ്ചുവിക്കറ്റ്‌ ജയം

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക്‌ അഞ്ചുവിക്കറ്റ്‌ ജയം. ഇതോടെ മൂന്നു മല്‍സങ്ങളുടെ പരമ്പരയില്‍ 1-0 ഇന്ത്യ മുന്നിലെത്തി. സച്ചിന്റേയും(76) ലക്ഷ്‌മണിന്റേയും(58) അര്‍ധ സെഞ്ചുറികളോടെ വിന്‍ഡീസ്‌ ഉയര്‍ത്തിയ 276 റണ്‍സ്‌ വിജയലക്ഷ്യം അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ ഇന്ത്യ മറികടന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: അഞ്ചാം സീസണിന് ഏപ്രില്‍ 4ന് ചെന്നൈയില്‍ തുടക്കംകുറിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) അഞ്ചാം സീസണിന് 2012 ഏപ്രില്‍ നാലിന് ചെന്നൈയില്‍ തുടക്കംകുറിക്കും. ഹൈദരാബാദില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മെയ് 27-നാണ് ഫൈനല്‍.

Continue reading ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: അഞ്ചാം സീസണിന് ഏപ്രില്‍ 4ന് ചെന്നൈയില്‍ തുടക്കംകുറിക്കും

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ആദ്യരണ്ടു മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സെലക്ഷന്‍ കമ്മറ്റിയുടെ മാരത്തണ്‍ യോഗത്തിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ധോണി തന്നെയാണ് ടീമിനെ നയിക്കുക. സച്ചിന്‍, സേവാഗ്, യുവരാജ് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഗംഭീറിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ഭജനെയും സഹീര്‍ ഖാനെയും മുനാഫ് പട്ടേലിനെയും ഇഷാന്ത് ശര്‍മയെയും ഒഴിവാക്കിയിട്ടുണ്ട്.

Continue reading ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

എന്‍. ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റായി തിങ്കളാഴ്ച ചുമതലയേല്‍ക്കും

നിലവില്‍ ബിസിസിഐ സെക്രട്ടറിയായ എന്‍. ശ്രീനിവാസന്‍ തിങ്കളാഴ്ച ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കും. ബിസിസിഐയുടെ എണ്‍പത്തിരണ്ടാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ശ്രീനിവാസന്‍ ചുമതലയേല്‍ക്കുന്നത്.

Continue reading എന്‍. ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റായി തിങ്കളാഴ്ച ചുമതലയേല്‍ക്കും