ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ആദ്യരണ്ടു മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സെലക്ഷന്‍ കമ്മറ്റിയുടെ മാരത്തണ്‍ യോഗത്തിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ധോണി തന്നെയാണ് ടീമിനെ നയിക്കുക. സച്ചിന്‍, സേവാഗ്, യുവരാജ് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഗംഭീറിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ഭജനെയും സഹീര്‍ ഖാനെയും മുനാഫ് പട്ടേലിനെയും ഇഷാന്ത് ശര്‍മയെയും ഒഴിവാക്കിയിട്ടുണ്ട്.

Continue reading ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

എന്‍. ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റായി തിങ്കളാഴ്ച ചുമതലയേല്‍ക്കും

നിലവില്‍ ബിസിസിഐ സെക്രട്ടറിയായ എന്‍. ശ്രീനിവാസന്‍ തിങ്കളാഴ്ച ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കും. ബിസിസിഐയുടെ എണ്‍പത്തിരണ്ടാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ശ്രീനിവാസന്‍ ചുമതലയേല്‍ക്കുന്നത്.

Continue reading എന്‍. ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റായി തിങ്കളാഴ്ച ചുമതലയേല്‍ക്കും

അഴിമതി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

രണ്ടു കോടിയിലധികം രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 2007ല്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ക്രിക്കറ്റ് കളിയുടെ ടിക്കറ്റ് വില്‍പനയില്‍ 1.17 കോടിയുടെ വെട്ടിപ്പ് നടന്നെന്നും സ്‌റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ വിളിക്കാതെ കരാര്‍ നല്‍കിയതിലൂടെ 1.15 കോടി രൂപ നഷ്ടം വരുത്തിയെന്നുമാണു കെസിഎക്കെതിരായ ആരോപണം. ഡിസംബര്‍ ഏഴിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Continue reading അഴിമതി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

പ്രീജ ശ്രീധരന് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിച്ചു

കായിക രംഗത്തെ മികവിനുള്ള അര്‍ജുന അവാര്‍ഡ് മലയാളി താരം പ്രീജ ശ്രീധരന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ സമ്മാനിച്ചു. ഷൂട്ടര്‍ ഗഗന്‍ നരംഗിന് രാജീവ് ഗാന്ധി ഖേല്‍ രത്‌നഅവാര്‍ഡ് ലഭിച്ചു.

Continue reading പ്രീജ ശ്രീധരന് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിച്ചു

ഇന്ത്യന്‍ ഹോക്കി ടീമിനെ രാജ്പാല്‍ സിംഗ്‌ നയിക്കും

ന്യൂദല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ രാജ്പാല്‍ സിംഗ്‌ നയിക്കും.
18 അംഗടീമില്‍ ഭൂരിഭാഗവും യുവതാരങ്ങളാണ്‌.

കായിക സംഘടനകള്‍ക്ക് ഓഡിറ്റിങ് നിര്‍ബന്ധമാക്കിക്കൊണ്ട് സമഗ്രമായ കായിക നിയമം വരുന്നു

കായിക സംഘടനകള്‍ക്ക് ഓഡിറ്റിങ് നിര്‍ബന്ധമാക്കിയും പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് കേന്ദ്ര കായിക മന്ത്രി അജയ് മാക്കനാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിയമം സംബന്ധിച്ച കുറിപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.

Continue reading കായിക സംഘടനകള്‍ക്ക് ഓഡിറ്റിങ് നിര്‍ബന്ധമാക്കിക്കൊണ്ട് സമഗ്രമായ കായിക നിയമം വരുന്നു

ദേവീകൃഷ്ണയ്ക്ക് സ്വീകരണം നല്‍കി

തിരുവനന്തപുരം:  കാഠ്മണ്ഡുവില്‍ നടന്ന സൗത്ത് ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ദേവീകൃഷ്ണയ്ക്ക് സ്വീകരണം നല്‍കി.  തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ ദേവിയെ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ മെഡലും ബൊക്കയും നല്‍കി സ്വീകരിച്ചു. അതിനുശേഷം സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ബൊക്ക നല്‍കി അനുമോദിച്ചു.  തൃശ്ശൂര്‍ വിമല കോളേജിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ കായികതാരമാണ് തിരുവനന്തപുരം സ്വദേശിയായ ദേവീകൃഷ്ണ. വില്ലടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

കോപ്പ അമേരിക്ക: പാരഗ്വായ്‌ ഫൈനലില്‍

മാല്‍വിനാസ്:  വെനസ്വേലയെ മറികടന്ന് പാരഗ്വായ് കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു (5-3). ഉറുഗ്വായുമായാണ് പാരഗ്വായുടെ ഫൈനല്‍ പോരാട്ടം. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഒരൊറ്റ മത്സരത്തില്‍ പോലും നിശ്ചിതസമയത്ത് ജയിക്കാതെയാണ് പാരഗ്വായ് ഫൈനലിലെത്തിയത്. 1979നുശേഷം ആദ്യമായാണ് പാരഗ്വായ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. 120 മിനിറ്റ് നേരം ഇരു ടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാന്‍ കഴിയാതായതോടെ ഷൂട്ടൗട്ടിലൂടെയാണ്‌ വിധി നിര്‍ണയിച്ചത്‌. . വെനസ്വേലയുടെ ജിയാന്‍ കാര്‍ലൊ മാല്‍ഡൊണാഡൊ, മാന്വല്‍ റെ, മിക്കു എന്നിവര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. പാരഗ്വായ്ക്കുവേണ്ടി

Continue reading കോപ്പ അമേരിക്ക: പാരഗ്വായ്‌ ഫൈനലില്‍

അര്‍ജുന അവാര്‍ഡ്: നാമനിര്‍ദേശ പട്ടികയില്‍ മലയാളികളും

അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശ പട്ടികയില്‍ ഏഴു മലയാളികളും. പ്രീജാ ശ്രീധരന്‍, രഞ്ജിത് മഹേശ്വരി, ദീപിക പള്ളിക്കല്‍, കെ.സി.ലേഖ, എന്‍.ഉഷ, ജോപോള്‍ അഞ്ചേരി, സജി തോമസ് എന്നിവരാണു പട്ടികയില്‍ ഇടംനേടിയത്.

Continue reading അര്‍ജുന അവാര്‍ഡ്: നാമനിര്‍ദേശ പട്ടികയില്‍ മലയാളികളും

കോപ്പ അമേരിക്ക: അര്‍ജന്റീന – ഉറുഗ്വായ്‌ ക്വാര്‍ട്ടര്‍

കോപ്പ അമേരിക്ക ഫുട്ബാളിന്റെ ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോയുടെ യുവനിരയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച്‌ ഉറുഗ്വായ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

Continue reading കോപ്പ അമേരിക്ക: അര്‍ജന്റീന – ഉറുഗ്വായ്‌ ക്വാര്‍ട്ടര്‍