Home » Archives by category » സ്വാമിജിയെ അറിയുക (Page 3)

സ്‌നേഹസാഗരമായ യതിവര്യന്‍

സ്‌നേഹസാഗരമായ യതിവര്യന്‍

ചില സന്ദര്‍ഭങ്ങളില്‍ ഇതരമതസ്ഥരായ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള അവഗാഹവും ആദരവും അവരെ വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.

അദൃശ്യനായ ഗുരുവിന്റെ അനുഗ്രഹം

അദൃശ്യനായ ഗുരുവിന്റെ അനുഗ്രഹം

ഞാന്‍ ഈശ്വര വിശ്വാസിയാണെങ്കിലും അന്ധവിശ്വാസിയല്ല. എങ്കിലും മനുഷ്യശക്തിക്കതീതമായ ചില അദൃശ്യകരങ്ങള്‍ പലപ്പോഴും പലരെയും ആപല്‍ ഘട്ടങ്ങളില്‍ അത്ഭുതകരമായി രക്ഷിച്ചിട്ടുള്ള സംഭവങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള രണ്ട് അനുഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തിരുവടികളുടെ രാഷ്ട്രീയ ചിന്തകള്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തിരുവടികളുടെ രാഷ്ട്രീയ ചിന്തകള്‍

ഭരണകേന്ദ്രത്തിന്റെ കാര്യത്തിലും ഭരണനടത്തിപ്പിലും പുരാതനകാലത്തെ ഭരണ സംവിധാനത്തിലും രാമായണം നല്‍കിയ സന്ദേശത്തിലും സ്വാമിജി വിശ്വസിച്ചു. ശ്രീരാമന്റെ ത്യാഗമനോഭാവവും കൃത്യനിഷ്ഠയും സ്വാമിജിയെ സ്വാധീനിച്ചു. പഴയകാലത്തെ രാജ്യാഭിഷേക ചടങ്ങില്‍ അഭിഷിക്തനാകുന്ന രാജാവിനെ ഒരു വടികൊണ്ട്

തിര്യക്കുകളുടെ സ്വാമി

തിര്യക്കുകളുടെ സ്വാമി

ആദരവോടെ അയാള്‍ സ്വാമിജിയെ സ്വീകരിച്ചു.'റാന്‍ഡ' ഒരു ഈശ്വരഭക്തനാണ്. അയാള്‍ ക്രിസ്ത്യാനിയല്ല, മുസല്‍മാനല്ല, ഹിന്ദുവല്ല, ബൗദ്ധനോ, ജൈനനോ അല്ല. എന്നാല്‍ എല്ലാമാണ്. ഒരു യഥാര്‍ത്ഥ മനുഷ്യന്‍. എല്ലാ മതങ്ങളുടെ പ്രാര്‍ത്ഥനകളും എന്നും അവര്‍ സകുടുംബം ചൊല്ലും. അത് അവരുടെ പ്രത്യേകതയാണ്.

സദ്ഗുരുഭ്യോ നമ:

സദ്ഗുരുഭ്യോ നമ:

സ്വാമിജി പറഞ്ഞിട്ടുള്ള ഓരോവാക്കും ഓരോ വിഗ്രഹമായി ഞങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഞാനും ഭാര്യയും സ്വാമിജിയില്‍ നിന്ന് മന്ത്രോപദേശം സ്വീകരിച്ചവരാണ്. സ്വാമിജി ഒപ്പിട്ടുതന്ന ആ മന്ത്രങ്ങള്‍ ഫ്രെയിം ചെയ്ത് ഞങ്ങളുടെ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിന്റെ

ഗുരുദേവ കടാക്ഷം

ഗുരുദേവ കടാക്ഷം

നാരായണന്‍പൂര്‍ ശ്രീക്ഷേത്ര (പൂനയ്ക്കടുത്ത്) പരിസരത്ത് 2000മാണ്ട് നവം-ഡിസംബര്‍ ആദ്യമായി ദ്വിശതകോടിയര്‍ച്ചന പൂര്‍ത്തീകരിച്ചപ്പോള്‍ അത് കൂലങ്കഷമായി രൂപകല്പന ചെയ്ത ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ ലക്ഷോപലക്ഷം മഹാരാഷ്ട്ര സനാതനികളുടെ ആരാധനാ പാത്രമായി മാറി.

ശ്രീമദ് സ്വാമി തൃപ്പാദങ്ങള്‍ മലേഷ്യയില്‍

ശ്രീമദ് സ്വാമി തൃപ്പാദങ്ങള്‍ മലേഷ്യയില്‍

ഒരു വിഷയത്തിനു ഒരു മണിക്കൂര്‍ ആയിരുന്നു അനുവദിച്ചു കൊടുത്തതെങ്കിലും സ്വാമിജിയുടെ ശബ്ദധോരണിയില്‍ മുഴുകിയിരുന്ന സദസ്യര്‍ക്ക് സമയ നിബന്ധനയെപ്പറ്റി ചിന്തിക്കാന്‍പോലും അവസരം കിട്ടിയില്ല ശ്രീ വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിനു തുല്ല്യമായ പ്രഭാഷണമാണതെന്നു സദസ്യര്‍ അഭിപ്രായപ്പെട്ടു.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഒരു അദ്ധ്യക്ഷ പ്രസംഗം

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഒരു അദ്ധ്യക്ഷ പ്രസംഗം

മൂല്യശോഷണം സംഭവിച്ച പൗരോഹിത്യ സങ്കല്‍പ്പമാണ് മതപരിവര്‍ത്തനം. ഇത് സംഘടിതമതങ്ങളുടെ ആഗോളാടിസ്ഥാനത്തിലുള്ള ആസൂത്രിത പദ്ധതിയാണ്. സംഘടന, സമ്പത്, സംസ്‌കാരം തുടങ്ങിയ അതിപ്രധാനങ്ങളായ മൂല്യസങ്കല്‍പങ്ങളെ ചൂഷണം ചെയ്ത് ലോകാധിപത്യം സ്ഥാപിക്കുകയാണ് മതപരിവര്‍ത്തനത്തിന്റെ ആത്യന്തിക ലക്ഷ്യം.

ഗുരുശിഷ്യ സംഗമം

ഗുരുശിഷ്യ സംഗമം

'എവിടെ ഓടുന്നെടോ, അവിടുള്ളതൊക്കെത്തന്നെയാണ് ഇവിടെയുമുള്ളത്. ഇവിടെ ഇല്ലാത്തതൊന്നും അവിടെയുമില്ല'. മഹാപ്രഭുവായ ആ പരമഗുരുവിന്റെ ആജ്ഞാശക്തിയില്‍ അന്തര്‍ലീനമായിരുന്ന ഇച്ഛാശക്തിയും ക്രിയാശക്തിയുമാണ് പില്‍ക്കാലത്ത് സ്വാമിജിയെ ധര്‍മ്മോപസകനായ ഒരു മഹായോഗിയാക്കിത്തീര്‍ത്തത്.

സ്വാമിജി അവളുടെ ജീവന്‍ രക്ഷിച്ചു

സ്വാമിജി അവളുടെ ജീവന്‍ രക്ഷിച്ചു

എനിക്ക് ദൈവികമായ ഒരു ഉണര്‍വ്വുണ്ടായി. ആ ഉണര്‍വുകൂടിയാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തിനുകാരണം. . വൈകുന്നേരമായപ്പോള്‍ അവളെ മുറിയില്‍ കൊണ്ടുവന്നു. ഞാനവളോട് ചോദിച്ചു നീ ഡോക്ടറെ കാലില്‍ത്തൊട്ട് വന്ദിച്ചോ? അവള്‍പറഞ്ഞു. ഞാന്‍ കാലില്‍ത്തൊട്ട് വന്ദിച്ചു. അത് ഡോക്ടറെയല്ല. സ്വാമിജിയെയാണ്.

Page 3 of 41234