ഹിന്ദുമതത്തിന്റെ പ്രത്യേകതകള്‍

ഉപാസന എന്ന വാക്കിന് അടുത്തിരിക്കുന്നത് എന്നാണര്‍ഥം. അകന്ന് ഇരിക്കുന്നു എന്ന് തോന്നുന്ന മൂര്‍ത്തിയെ വിധിച്ച മാര്‍ഗങ്ങളിലൂടെ ഉപാസിക്കുമ്പോള്‍ അതുമായി താദാത്മ്യം പ്രാപിക്കുന്ന അനുഭവമാണ് ഉപാസകനുണ്ടാകുന്നത്.

Continue reading ഹിന്ദുമതത്തിന്റെ പ്രത്യേകതകള്‍

ഹിന്ദു വര്‍ഗീയവാദിയല്ല

ക്രിസ്‌ത്യന്‍-മുസ്ലീം രാഷ്‌ട്രങ്ങളില്‍ ഒന്നിലുംതന്നെ ദേശീയത ഊട്ടിവളര്‍ത്തിയ സംസ്‌കാരപാരമ്പര്യത്തിന്‌്‌ വിപരീതമായ രാഷ്‌ട്രീയധാര ഉണ്ടായിട്ടില്ല. അനുഷ്‌ഠാനങ്ങളും ആചാരങ്ങളും ക്രമപ്പെടുത്തി നിര്‍ത്തിയിരുന്ന സംസ്‌കാരധാര രാഷ്‌ട്രത്തിന്‍െറ വളര്‍ച്ചയെ സഹായിക്കുകയും ഐക്യത്തെ നിലനിര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌.

Continue reading ഹിന്ദു വര്‍ഗീയവാദിയല്ല

ചാതുര്‍വര്‍ണ്യം

– ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി

(തുടര്‍ച്ച) `ബ്രാഹ്‌മണോസ്യ മുഖമാസീത്‌ ബാഹൂ രാജന്യഃ കൃതഃ ഊരൂ തദസ്യ യദൈ്വശ്യഃ പദ്‌ഭ്യാം ശൂദ്രോജായത.’ (പുരുഷസൂക്തം) ഒരു ശരീരത്തില്‍ വ്യാപിച്ചിരിക്കുന്ന ചൈതന്യസ്വരൂപിയായ ജീവനെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന്‌ മാറ്റി നിര്‍ത്തി വ്യക്‌തിത്വം നല്‌കാനാവില്ല. ശരീരത്തില്‍ ഇന്ദ്രിയങ്ങള്‍ പലതുണ്ട്‌. എന്നാല്‍ ഏതിന്ദ്രിയത്തിനുണ്ടാകുന്ന വേദനയും വ്യക്തിയുടെ വേദനയായല്ലാതെ അനുഭവിക്കാനാവില്ല. കൈയ്‌ക്കോ, കാലിനോ വരുന്ന വേദന അതതു ഭാഗങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. പാദത്തിനും തുടയ്‌ക്കും ഭുജത്തിനും ഉണ്ടാകുന്ന വേദനയും ശരീരത്തെ മുഴുവന്‍

Continue reading ചാതുര്‍വര്‍ണ്യം

ഹിന്ദു വര്‍ഗീയവാദിയല്ല

രാഷ്‌ട്രീയം, സംസ്‌കാരം, സാമ്പത്തികക്രമീകരണം എന്നിവ ഒരുമിച്ചുനില്‌ക്കണം… ഹിന്ദു വര്‍ഗീയവാദിയല്ല – ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി

Continue reading ഹിന്ദു വര്‍ഗീയവാദിയല്ല

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി: ആഗോള ഹൈന്ദവ ഏകീകരണത്തിന്റെ പ്രത്യാശയും ദീപനാളവും

നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും അകന്ന്‌ ഗ്രാമാന്തരീക്ഷവും സമാധാനവും തുടിച്ചു നില്‍ക്കുന്ന ചെങ്കോട്ടുകോണം ശ്രീരാമദാസ മഠത്തിന്റെ അധിപതിയായിരുന്നു നാലു വര്‍ഷം മുമ്പ്‌ മഹാസമാധിസ്ഥനായ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി. ആ വേര്‍പാട്‌ ഹൈന്ദവമതത്തെ മാത്രമല്ല ഹൈന്ദവജനത്തെയാകെ തന്നെ ക്ഷീണിപ്പിച്ചിട്ടുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുന്നു.

Continue reading ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി: ആഗോള ഹൈന്ദവ ഏകീകരണത്തിന്റെ പ്രത്യാശയും ദീപനാളവും

ചാതുര്‍വര്‍ണ്യം

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി

മനുഷ്യസംസ്‌കാരത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചുകൊണ്ട്‌ അഭംഗുരം നിലനില്‌ക്കുന്ന ഉത്‌കൃഷ്‌ടദര്‍ശനമാണു ഭാരതത്തിനുള്ളത്‌. നാനാത്വങ്ങളെ ഉള്‍ക്കൊള്ളുകയും കോര്‍ത്തിണക്കുകയും ചെയ്യുന്ന അമൂല്യസിദ്ധാന്തമാണ്‌ ഭാരതസംസ്‌കാരത്തിന്റെ അടിത്തറ. നാനാത്വങ്ങള്‍ ഏകത്വമായും, ഏകത്വം നാനാത്വമായും തീരുന്ന അത്ഭുതപ്രതിഭാസം വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ ശാസ്‌ത്രരീത്യാ ചര്‍ച്ച ചെയ്‌തുറപ്പിച്ചിട്ടുണ്ട്‌. നാനാത്വങ്ങളില്‍ ഏകത്വം ദര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യം ബുദ്ധിക്കും യുക്തിക്കും ഇണങ്ങുന്നവണ്ണം വിശകലനം ചെയ്യാനുള്ള വിശാലത, ഭാരതസംസ്‌കാരത്തെ, ഘര്‍ഷണം ചെയ്‌ത രത്‌നം പോലെ കറയറ്റതാക്കുന്നു. നന്മതിന്മകള്‍ വിവേചിച്ചറിയുന്നതില്‍നിന്നു വ്യക്തികളെ മാറ്റി നിര്‍ത്തുന്ന അതിര്‍ത്തിവരമ്പുകള്‍ മുറിച്ചെറിയുവാനുള്ള

Continue reading ചാതുര്‍വര്‍ണ്യം

ഹിന്ദുമതത്തിന്റെ പ്രത്യേകതകള്‍

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി

(തുടര്‍ച്ച…)

11. മറ്റു മതക്കാര്‍ എല്ലാറ്റിലും ഈശ്വരനുണ്ടെന്നു കാണാത്തതുകൊണ്ട്‌ മതപരിവര്‍ത്തനത്തില്‍ വിശ്വസിക്കുന്നു. അതുകൊണ്ട്‌ എല്ലാറ്റിലുമില്ലാത്ത ഈശ്വരന്‍ അപൂര്‍ണനായി പോകുന്നു. ഹിന്ദുമതം സമദര്‍ശിത്വമുള്ള, സര്‍വവ്യാപിയായ, സര്‍വശക്തനായ, സര്‍വജ്ഞനായ പൂര്‍ണത്തെ ഈശ്വരനായി കാണുന്നു. 12. മറ്റു മതങ്ങളില്‍ സൃഷ്‌ടിയും (പ്രകൃതിയും) സൃഷ്‌ടി കര്‍ത്താവും (പുരുഷനും) തമ്മിലുള്ള ബന്ധം ശാസ്‌ത്രീയമായി നിരീക്ഷിച്ചിട്ടില്ല. ഹിന്ദുമതം അതു നിര്‍വഹിക്കുന്നു. ഈശ്വരനില്‍ നിന്ന്‌ അന്യമായി മറ്റൊന്ന്‌ നിലനില്‌ക്കുമ്പോള്‍ ഈശ്വരന്‍ പൂര്‍ണനാവുകയില്ല.

13. വ്യക്തിയെ പരിമിതികളില്‍ നിന്ന്‌

Continue reading ഹിന്ദുമതത്തിന്റെ പ്രത്യേകതകള്‍

ഹിന്ദു വര്‍ഗീയവാദിയല്ല

സംസ്‌കാരം, മതം, സമ്പദ്‌ഘടന, രാഷ്‌ട്രീയം എന്നിവയെ വേര്‍തിരിച്ചുനിര്‍ത്തി രാഷ്‌ട്രപുനഃസംവിധാനത്തിനു തയ്യാറെടുക്കുന്നവര്‍ തികച്ചും അശാസ്‌ത്രീയമായ സമീപനമാണ്‌ കൈക്കൊള്ളുന്നത്‌. ഓരോ കാലഘട്ടത്തിലും ഇന്ന ഇന്ന വികാരങ്ങളേ ഉണ്ടാകൂ എന്നു തീര്‍ച്ചപ്പെടുത്തിയിട്ടുള്ള കമ്പാര്‍ട്ടുമെന്റല്ല മനുഷ്യജീവിതം. മനുഷ്യന്റെ സമ്പൂര്‍ണവളര്‍ച്ചയ്‌ക്കും സമൂഹത്തിന്റെ നിലനില്‌പിനും ഭാരതത്തിന്റെ കുടുംബബന്ധങ്ങള്‍ക്കും ലോകമാകെ കെട്ടപ്പെട്ടു കിടക്കുന്ന രാഷ്‌ട്രീയ തന്ത്രങ്ങള്‍ക്കും മേല്‌പറഞ്ഞ നാലു ഘടകങ്ങളുമായി വേറിട്ടു നില്‍ല്‌ക്കാനാവാത്ത ബന്ധമാണുള്ളത്‌.

Continue reading ഹിന്ദു വര്‍ഗീയവാദിയല്ല

മതവും ആദ്ധ്യാത്മികതയും

മതം പലപല കുഴപ്പങ്ങളും ലോകത്തിലുണ്ടാക്കിത്തീര്‍ക്കുന്നുവെന്നും സമുദായങ്ങളെ തമ്മില്‍ത്തല്ലിക്കുവാനും കലഹങ്ങളും കലാപങ്ങളും ഉണ്ടാക്കുവാനും മാത്രമേ അത്‌ ഉപയുക്തമായിത്തീരുന്നുള്ളൂവെന്നും അതുകൊണ്ട്‌ മതത്തിന്റെ സ്വാധീനത്തില്‍നിന്നും മനുഷ്യരെ വിമുക്തരാക്കിയാല്‍ മാത്രമേ ലോകം നന്നാവുകയുള്ളൂവെന്നും വാദിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളെ നാം കാണുന്നുണ്ട്‌. ആദ്ധ്യാത്മികത പരലോകത്തെപ്പറ്റി ചിന്തിക്കുവാനാണ്‌ പ്രേരിപ്പിക്കുന്നതെന്നും അനുഭവപ്രത്യക്ഷമായ ഈ ലോകത്തിലെ സുഖസൗകര്യങ്ങളെയെല്ലാം, കാണുവാനോ അറിയുവാനോ സാധിക്കാത്ത എന്തോ ഒന്നിനുവേണ്ടി ഉപേക്ഷിക്കുവാനാണ്‌ ആദ്ധ്യാത്മികത ഉപദേശിക്കുന്നതെന്നും അതു മൂഢത്മാരുടെ അന്ധവിശ്വാസ ജടിലമായ ഒരു സങ്കല്‌പം മാത്രമാണെന്നാണ്‌ പലരുടെയും വാദഗതി. ഈ അഭ്‌പ്രായങ്ങളുടെ സാധുത എത്രത്തോളം ഉണ്ട്‌? എന്ന്‌ വിചാരം ചെയ്‌തറിയേണ്ടത്‌ ഇന്ന്‌ പലരുടെയും സംശയ പരിഹാരത്തിന്‌ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.

Continue reading മതവും ആദ്ധ്യാത്മികതയും

ജമാഅത്തെ ഇസ്ലാമിയുടെ ഒളിമുഖം

സാര്‍ക്‌ രാഷ്‌ട്രങ്ങളില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ വിത്തുകള്‍ വിതയ്‌ക്കുന്നതിലും ഭീകരപ്രവര്‍ത്തനത്തിന്‌ ഗൂഢമായി സഹായം ചെയ്യുന്നതിലും ജമാഅത്തെ ഇസ്ലാമിയുടെ പങ്ക്‌ വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നും സംശയലേശമന്യെ വ്യക്തമായിട്ടുണ്ട്‌. 1992-ല്‍ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിനുശേഷം രാജ്യത്ത്‌ ഇസ്ലാമിക തീവ്രവാദം വളര്‍ത്താന്‍ ഈ സംഘടന കോടിക്കണക്കിന്‌ രൂപയാണ്‌ ഒഴുക്കിയത്‌.

Continue reading ജമാഅത്തെ ഇസ്ലാമിയുടെ ഒളിമുഖം