യേശുദാസിന് നിയമസഭയുടെ ആദരം നാളെ

April 10, 2012 കേരളം

തിരുവനന്തപുരം: ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് ചലച്ചിത്ര സംഗീതരംഗത്ത് അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ കേരള നിയമസഭ അദേഹത്തെ ആദരിക്കും. നാളെ വൈകുന്നേരം ഏഴിന് നിയമസഭയിലെ മെംബേഴ്സ് ലോഞ്ചില്‍ സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അധ്യക്ഷനാവും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം