കേരളപോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ചങ്ങനാശേരിയില്‍

April 10, 2012 കേരളം

ചങ്ങനാശേരി: കേരളപോലീസ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം 15,16 തീയതികളില്‍ ചങ്ങനാശേരി എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 15ന് രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് ഷിബു എംഎസ് പതാക ഉയര്‍ത്തും. പത്തിന് കുടുംബസംഗമം നടക്കും. ജില്ലാ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ മെഡല്‍ ജേതാക്കളെ സി.എഫ്. തോമസ് എംഎല്‍എ അനുമോദിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത സേവനം നടത്തിയ സേനാംഗങ്ങളെ ജില്ലാ പോലീസ് ചീഫ് സി. രാജഗോപാല്‍ ആദരിക്കും.

ഡിവൈഎസ്പിമാരായ വി.യു. കുര്യാക്കോസ്, പി.ഡി. രാധാകൃഷ്ണപിള്ള, മനോഹരന്‍, മുനിസിപ്പല്‍ കൌണ്‍സിലര്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍, ഫാമിലി ഹെല്‍ത്ത് കെയര്‍ ഇന്ത്യ ജനറല്‍സെക്രട്ടറി ഡോ. ഫെലിക്സ് ജോണ്‍സ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ശ്രീകുമാര്‍, ജില്ലാ കമ്മിറ്റിയംഗം മനോജ്, നിര്‍വാഹക സമിതി അംഗം ജോണ്‍ എസ്. കുസുമാലയം എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പോലീസ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കും.

16ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലാ പ്രസിഡന്റ് ഷിബു എം.എസ് അധ്യക്ഷത വഹിക്കും. മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ.എന്‍. ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് പി.ഡി. ഉണ്ണി, ഡിവൈഎസ്പിമാരായ വി.ജി. വിനോദ്കുമാര്‍, എസ്. സുരേഷ്കുമാര്‍, അസിസ്റ്റന്റ് കമാന്റന്റ് അശോക് കുമാര്‍, എസ്ഐ അനൂപ് ജോസ്, സംസ്ഥാന സെക്രട്ടറി ജി.ആര്‍. അജിത്, ജില്ലാ സെക്രട്ടറി മാത്യു പി. പോള്‍, ഡി. ശശിധരന്‍, സദുക്കത്തുള്ള, മിനിമോള്‍ ജോസഫ്, സി. സൂരജ് എന്നിവര്‍ പ്രസംഗിക്കും.

വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. സുരേഷ് കുറുപ്പ് എംഎല്‍എ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സ്മിതാ ജയകുമാര്‍, ഡിവൈഎസ്്പിമാരായ ജോണ്‍സണ്‍ ജോസഫ്, എന്‍.ജെ. മാത്യു, വി.കെ. നാരായണന്‍, എം.എസ്. ഷാജഹാന്‍, മോഹന ചന്ദ്രന്‍, ആര്‍. പ്രസന്നന്‍, മാത്യു പി. പോള്‍, സജി സാരംഗ് എന്നിവര്‍ പ്രസംഗിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം