ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം

April 10, 2012 കേരളം

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി ഇന്നുവൈകുന്നേരം 6.30ന് ജ്യോതിക്ഷേത്രത്തിനുമുന്നിലെ അയോധ്യാനഗരിയില്‍ വിശ്വശാന്തി സമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം പദ്മനാഭദാസ  ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നിര്‍വഹിക്കും. രാഷ്ട്രീയ സ്വയം സേവകസംഘം ക്ഷേത്രീയ കാര്യവാഹ് എ.ആര്‍.മോഹന്‍ജി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. മാധവസ്വാമി ആശ്രമം ജനാര്‍ദ്ദനന്‍ പിള്ള സംസാരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം