ശ്രീരാമദാസ ആശ്രമത്തില്‍ ആറാട്ട് ഘോഷയാത്ര ഇന്ന്

April 11, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന  ശ്രീരാമനവമി മഹോത്സവം ഇന്നു ആറാട്ടോടുകൂടി സമാപിക്കും. വൈകുന്നേരം 3ന് ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര ചേങ്കോട്ടുകോണം, ശാസ്തവട്ടം, കാട്ടായിക്കോണം വഴി പണിമൂലദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആറാട്ടുനടക്കും. ആറാട്ടിനുശേഷം ആശ്രമത്തില്‍ തിരിച്ചെത്തി ധ്വജ അവരോഹണവും ആറാട്ടുസദ്യയും നടക്കും. ഇതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദുമഹാസമ്മേളനവും ശ്രീരാമായണ നവാഹയജ്ഞവും സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം