റിയര്‍ അഡ്മിറല്‍ മധുസൂദനന്‍ ചുമതലയേറ്റു

April 11, 2012 കേരളം

കൊച്ചി: കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡിന്റെ പ്രഥമ അഡ്മിറല്‍ സൂപ്രണ്ടായി റിയര്‍ അഡ്മിറല്‍ ശൈലേന്ദ്രന്‍ മധുസൂദനന്‍ ചുമതലയേറ്റു. 1978 ലാണ് ആലപ്പുഴ സ്വദേശിയായ റിയര്‍ അഡ്മിറല്‍ മധുസൂദനന്‍ എഞ്ചിനീയറായി നാവിക സേനയില്‍ സേവനമാരംഭിച്ചത്. ഐഎന്‍എസ് വിരാട്, ഐഎന്‍എസ് വിക്രാന്ത് തുടങ്ങിയ യുദ്ധക്കപ്പലുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ നാവിക സേനയുടെ യുദ്ധക്കപ്പലുകളുടെയും സന്ദര്‍ശക കപ്പലുകളുടെയും അറ്റകുറ്റ പണികള്‍ക്കായുള്ള യാര്‍ഡില്‍ 45 ഓഫീസര്‍മാരും 1200 ജീവനക്കാരുമാണുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം