എസ്‌ഐ വധം സെല്‍ഭരണത്തിന്റെ ഫലം: ബിജെപി

September 13, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കാളികാവില്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വിജയകൃഷ്‌ണനെ വെടിവച്ചുകൊന്ന സംഭവം നടുക്കവും അരക്ഷിതബോധവും സൃഷ്‌ടിക്കുന്നതാണെന്നു ബിജെപി സംസ്‌ഥാനപ്രസിഡന്റ്‌ വി. മുരളീധരന്‍.
പൊലീസിനെ നിര്‍വീര്യമാക്കി സെല്‍ഭരണം നടപ്പാക്കിയതിന്റെ പരിണിത ഫലമാണിത്‌. കേരളത്തിന്റെ ക്രമസമാധാനനിലയാകെ തകര്‍ന്നതിന്‌ ഒരു തെളിവു കൂടിയാണിത്‌. കള്ളവാറ്റും കള്ളപ്പണവും കള്ളലോട്ടറിയും പോലെ കള്ളത്തോക്കും കേരളത്തില്‍ സുലഭമായിരിക്കുന്നു. മലപ്പുറം ജില്ലയില്‍ തോക്ക്‌ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സുലഭമാണെന്നു ബിജെപി ചൂണ്ടിക്കാട്ടിയതു സര്‍ക്കാര്‍ ഗൗരവമായെടുത്തില്ല.മലപ്പുറം സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ വ്യക്‌തികളുടെ കൈവശമുള്ള കള്ളത്തോക്കുള്‍പ്പെടെ മുഴുവന്‍ തോക്കുകളും കണ്ടുകെട്ടാന്‍ തയാറാകണമെന്നു മുരളീധരന്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം