ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്

April 12, 2012 കേരളം

തിരുവനന്തപുരം: മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിനുപിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ വന്‍ അഴിച്ചുപണി. മുഖ്യമന്ത്രിയുടെ ചുമതലയിലുണ്ടായിരുന്ന ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി. അടൂര്‍ പ്രകാശാണ് പുതിയ റവന്യൂമന്ത്രി. ആരോഗ്യവകുപ്പ് വി.എസ് ശിവകുമാറിന് നല്‍കി. ആര്യാടന്‍ മുഹമ്മദിന് ഗതാഗതവകുപ്പിന്റെ അധികചുമതല നല്‍കിയിട്ടുണ്ട്.  മഞ്ഞളാം കുഴി അലിയുടെയും അനൂപ് ജേക്കബിന്റെയും സത്യപ്രതിജ്ഞക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പുതിയ മന്ത്രിമാരായ അനൂപ് ജേക്കബിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പും മഞ്ഞളാം കുഴി അലിക്ക് നഗരകാര്യവും ന്യൂനപക്ഷ ക്ഷേമവും നല്‍കിയിട്ടുണ്ട്.  സമുദായ പരിഗണന വെച്ചല്ല വകുപ്പ് മാറ്റം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് തന്റെ വകുപ്പുകള്‍ കൂടി മറ്റുള്ളവര്‍ക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം