മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും അധികാരമേറ്റു

April 12, 2012 കേരളം

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ മഞ്ഞളാം കുഴി അലിയും അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞ അനൂപ് ജേക്കബ് ദൈവനാമത്തിലും മഞ്ഞളാംകുഴി അലി അള്ളാഹുവിന്റെ നാമത്തിലും ഏറ്റുചൊല്ലി.

ആദ്യം അനൂപ് ജേക്കബാണ് സത്യപ്രതിജ്ഞ ചെയ്തത്. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി തലസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.  ആര്യാടന്‍ മുഹമ്മദ് ഒഴികെയുള്ള എല്ലാ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. കെ. മുരളീധരനും സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നിന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം