അപ്പാര്‍ട്ട്മെന്റിനു മുകളില്‍ ഹെലികോപ്ടര്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

April 13, 2012 ദേശീയം

ബാംഗളൂര്‍: യന്ത്രത്തകരാറിനെത്തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിനു മുകളില്‍ ഹെലികോപ്ടര്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ഇന്നലെ വൈകുന്നേരം 4.20ന് ബാംഗളൂര്‍ നഗരഹൃദയത്തിലെ ബൈപ്പനഹള്ളി പോലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട ജെഡിപാളയയിലെ മൈത്രിപാളയ അപ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം.

പൊതുമേഖലാ വിമാനനിര്‍മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎല്‍) പ്രതിരോധസേനയ്ക്കുവേണ്ടി നിര്‍മിച്ച ഹെലികോപ്ടറാണു പരിശീലന പറക്കലിനിടെ അടിയന്തരമായി അപ്പാര്‍ട്ട്മെന്റിനു മുകളില്‍ ഇറക്കേണ്ടി വന്നത്. ആസ്ബെറ്റോസ് ഷീറ്റിനു മുകളി ലേക്കു കോപ്ടര്‍ ഇടിച്ചി റക്കിയതു മൂലം പൈലറ്റ് റോബ, സഹപൈലറ്റ് ദ്വിഗ് വിജയ് എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് അപ്പാര്‍ട്ടുമെന്റിലുണ്ടായിരുന്നവരും പരിസരവാസികളും ഭയചകിതരായി. ഭീകരാക്രമണമാണെന്നു തെറ്റിദ്ധരിച്ചു ചിലര്‍ നിലവിളിച്ചുകൊണ്ടു പുറത്തേക്കോടി. പോലീസും ഫയര്‍ഫോഴ്സുമെത്തിയാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. തകര്‍ന്ന ഹെലികോപ്ടര്‍ വേര്‍തിരിച്ചു ക്രെയിന്‍വഴി താഴെയിറക്കാനാണ് അധികൃതരുടെ തീരുമാനം. സംഭവത്തെക്കുറിച്ചു വ്യോമയാന ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം