ശബരിമലയില്‍ വിഷുദര്‍ശനത്തിനായി ഉദയാസ്തമനപൂജ ഒഴിവാക്കി

April 14, 2012 കേരളം

ശബരിമല: വിഷുക്കണി ദര്‍ശനത്തിന് കൂടുതല്‍ സമയം കിട്ടുന്നതിന്  ഇന്നത്തെ ഉദയാസ്തമനപൂജ ഒഴിവാക്കി. ഉദയാസ്തമന പൂജയ്ക്ക് 18 ഭാഗമുണ്ട്. രാവിലെ ഏഴരയ്ക്ക് ഉഷഃപൂജയോടെയാണ് തുടക്കം. ഓരോ പ്രാവശ്യവും നിവേദ്യത്തോടെയാണ് പൂജ നടക്കുന്നത്. ഇതിനായി 18 പ്രാവശ്യം നട തുറക്കുകയും അടയ്ക്കുകയും ചെയ്യും. തിരക്കു വളരെ കൂടുതലായതിനാല്‍ നട തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് അയ്യപ്പന്മാര്‍ക്ക് ദര്‍ശനത്തിനു തടസ്സം ഉണ്ടാക്കും. അതിനാലാണ് ഉദയാസ്തമനപൂജ ഒഴിവാക്കിയത്.

ഇന്ന് നെയ്യഭിഷേകത്തിലും നിയന്ത്രണം ഉണ്ട്. ഉഷഃപൂജയ്ക്കു ശേഷമേ നെയ്യഭിഷേകം ആരംഭിക്കൂ. അഭിഷേകം തുടങ്ങാന്‍ രാവിലെ 8.20 വരെയെങ്കിലും ഭക്തര്‍ക്ക് കാത്തുനില്‍ക്കേണ്ടി വരും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം