പാക്കിസ്ഥാനില്‍ നിന്ന് നേരിട്ടുള്ള വിദേശനിക്ഷേപം: ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ബിജെപി

April 15, 2012 ദേശീയം

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ബിജെപി. പാക്കിസ്ഥാന് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തതായി വാണിജ്യമന്ത്രി ആനന്ദ് ശര്‍മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പ്രതികരണം. നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കുന്നതിനേക്കാള്‍ ചൈനയും പാക്കിസ്ഥാനും പോലുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം മെച്ചപ്പെടുത്തുകയാണ് നല്ലതെന്നും ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം