അയ്യപ്പന്റെ പ്രസാദമെന്ന് ഗാനഗന്ധര്‍വന്‍ ഹരിവരാസനംപുരസ്‌കാരം യേശുദാസിന് സമ്മാനിച്ചു

April 16, 2012 കേരളം

ശബരിമല: ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ പ്രഥമ ഹരിവരാസനം പുരസ്‌കാരം ഗായകന്‍ യേശുദാസിന് സമ്മാനിച്ചു. സന്നിധാനത്ത് വിഷുദിനത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാറാണ് പുരസ്‌കാരം നല്‍കിയത്. രാജുഏബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു.

യേശുദാസ് ദേശീയ ഐക്യത്തിന്റെ പ്രതീകമാണെന്നും ഈശ്വരവിശ്വാസമില്ലാത്തവരെപ്പോലും ഭക്തിഗാനങ്ങളിലൂടെ വിശ്വാസിയാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അയ്യപ്പമുദ്രയുള്ള സ്വര്‍ണലോക്കറ്റ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.രാജഗോപാലന്‍ നായര്‍ യേശുദാസിനെ അണിയിച്ചു. ലോകത്ത് തനിക്ക് ഇന്നേവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും വിലയേറിയ പുരസ്‌കാരമാണിതെന്നും ഇത് ഭഗവദ് പ്രസാദമായികരുതുന്നെന്നും യേശുദാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പ്രശസ്തിപത്രം വായിച്ചു. ആന്‍േറാ ആന്റണി എം.പി, രാജു എബ്രഹാം എം.എല്‍.എ, ദേവസ്വം ബോര്‍ഡംഗം കെ.വി.പദ്മനാഭന്‍, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ജഗദീഷ്, ചീഫ് എന്‍ജിനിയര്‍ കെ.രവികുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.സതീഷ്‌കുമാര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍ മുരളി കോട്ടയ്ക്കകം എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം