ശബരിമല വികസനത്തില്‍ കര്‍ണാടകം പങ്കാളിയാകാം: യെദ്യൂരപ്പ

April 16, 2012 കേരളം

ശബരിമല: കേരള സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ശബരിമലയുടെ വികസനത്തില്‍ പങ്കാളികളാകാന്‍ കര്‍ണാടകം തയ്യാറാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തിര്‍ത്ഥാടകരുടെ ക്ഷേമവുമാണ് ശബരിമലയില്‍ ആവശ്യം. കേരള സര്‍ക്കാര്‍ അനുവദിക്കുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്ന് കര്‍ണാടകയില്‍ നിന്നുവരുന്ന തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്.അയ്യപ്പസന്നിധിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കാന്‍ തയ്യാറായി ധാരാളംഭക്തര്‍ കാത്തുനില്‍ക്കുന്നുണ്ട്. അധികാരത്തില്‍ തിരിച്ചുവരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അയ്യപ്പന്‍ തീരുമാനിക്കട്ടെയെന്ന് യെദ്യൂരപ്പ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം