ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ജപ്പാന്‍ സന്ദര്‍ശിച്ചു

April 16, 2012 കേരളം

കോഴിക്കോട്: ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ജപ്പാന്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി യോഷിഹികോ നോഡയുമായി അദ്ദേഹം ചര്‍ച്ചനടത്തി. സമ്മര്‍ദവും അക്രമങ്ങളുമില്ലാത്ത സമൂഹം എന്ന സന്ദേശത്തിന്റെ പ്രചാരണാര്‍ഥമാണ് ശ്രീശ്രീ രവിശങ്കര്‍ ജപ്പാനിലെത്തിയത്.

‘സ്​പിരിറ്റ് ഓഫ് ജപ്പാന്‍’ നേതാവ് ഹിരോഷി യമാതയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി അബേ ഷിന്‍സോ, മന്ത്രിമാരായ ഹിരാനുമ ടോക്കിയോ, സൊണോഡ ഹിരോയുകി, നാഗാഷിമ അക്കിഹിസ, സൈടാമ ഗവര്‍ണര്‍ ഉയ്താ കിയോഷി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം