ജിം യോങ് കിം ലോക ബാങ്ക് പ്രസിഡന്റ്

April 17, 2012 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: യുഎസ് പൗരനും കൊറിയന്‍ വംശജനുമായ ജിം യോങ് കിമ്മിനെ ലോക ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കിമ്മിന്റെ പേര് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ നേരത്തെ നിര്‍ദേശിച്ചിരുന്നു. ജൂലൈ ഒന്നിന് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും. ഇപ്പോഴത്തെ പ്രസിഡന്റ് റോബര്‍ട്ട് സോളിക് ജൂണ്‍ 30 ന് സ്ഥാനമൊഴിയും. ലോകബാങ്കിന്റെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ യുഎസ് പൗരനല്ലാത്ത ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നിട്ടില്ല. ലോകബാങ്കിന് യുഎസ് പൗരനും ഐഎംഎഫിന് യൂറോപ്യനും തന്നെ തലപ്പത്തു വരണം എന്നതായിരുന്നു ഇതുവരെയുള്ള അലിഖിത നിയമം.

1944ല്‍ സ്ഥാപിച്ച ലോകബാങ്കില്‍ 187 രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്. എല്ലാ രാജ്യങ്ങളിലെയും ധനകാര്യ മന്ത്രിമാര്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരില്‍പ്പെടുന്നു. ഇവരാണ് ബാങ്കിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. ഒരു പ്രസിഡന്റിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം