പെട്രോള്‍ പമ്പുകള്‍ 20 മുതല്‍ അടച്ചിടും

September 14, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ 20 മുതല്‍ അടച്ചിടുമെന്ന് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ഡീലര്‍മാരുടെ കമ്മീഷന്‍ സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്നാണ് സമരം.  പെട്രോള്‍ വിലയുടെ നിശ്ചിത ശതമാനം കമ്മീഷനാക്കണമെന്നാണ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്. ഫെഡറേഷന്റെ അംഗങ്ങളായി 38000 പെട്രോള്‍ പമ്പുകളാണുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം