‘മഹിമ’യുടെ വിഷുക്കണി

April 17, 2012 കേരളം,രാഷ്ട്രാന്തരീയം

ന്യൂയോര്‍ക്ക്: മലയാളി ഹിന്ദുമണ്ഡലത്തിന്റെ (മഹിമ) ആഭിമുഖ്യത്തില്‍ വിഷുക്കണി ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ നാലു മുതല്‍ ആറുവരെ ന്യൂയോര്‍ക്കിലെ വിവിധ ഗൃഹങ്ങളില്‍ നടന്നു. വിഷു ആഘോഷം ഏപ്രില്‍ 22 ഞായറാഴ്ച രാവിലെ പത്തുമുതല്‍ ഗ്ലിനോക്‌സ് ക്വീന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷു സദ്യയും ഉണ്ടായിരിക്കുമെന്ന്് പ്രസിഡന്റ് സുധാകരന്‍ പിള്ള അറിയിച്ചു.
സുധീര വിനോദ് സംവിധാനം ചെയ്ത് മഹിമ യൂത്ത് വിഭാഗം അവതരിപ്പിക്കുന്ന വിഷു അനുബന്ധ ദൃശ്യാവിഷ്‌കാരം പരിപാടികള്‍ക്ക് മാറ്റു കൂട്ടുമെന്ന്ജനറല്‍ സെക്രട്ടറി അഡ്വ. വിനോദ് കെയാര്‍ക്കെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം