ഡിവൈ.എസ്.പി. റഷീദിനെ സസ്‌പെന്‍ഡ് ചെയ്തു

April 18, 2012 കേരളം

തിരുവനന്തപുരം: ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡിവൈ.എസ്.പി എന്‍.അബ്ദുല്‍ റഷീദിന് സസ്‌പെന്‍ഷന്‍. റഷീദിനെ അറസ്റ്റ് ചെയ്തതായുള്ള വിവരം സി.ബി.ഐ സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി. ‘മാതൃഭൂമി’ കൊല്ലം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഡിവൈ.എസ്.പി റഷീദിനെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പത്താം പ്രതിയാണ് റഷീദ്. കസ്റ്റഡിയില്‍ കഴിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ നിയമപ്രകാരം സസ്‌പെന്‍ഷനിലാകും. ചൊവ്വാഴ്ച ഉച്ചയോടെ ഈ സമയപരിധി പിന്നിട്ടു. റഷീദ് സസ്‌പെന്‍ഷനിലാവുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം