വിഷുപൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് ശബരിമലനട അടയ്ക്കും

April 18, 2012 കേരളം

ശബരിമല: വിഷുപൂജകള്‍ പൂര്‍ത്തിയാക്കി അയ്യപ്പക്ഷേത്രനട ഇന്ന് അടയ്ക്കും. മാളികപ്പുറത്ത് മുംബൈ താനെ നാരായണീയ ഭക്തസംഘം നടത്തിവന്ന ഭാഗവത സപ്താഹ യജ്ഞം അവഭൃഥസ്‌നാനത്തോടെ സമാപിച്ചു. യജ്ഞാചാര്യ കൃഷ്ണപ്രിയയുടെ മുഖ്യകാര്‍മികത്വത്തില്‍ നാമമന്ത്രഘോഷയാത്രയായി ഭസ്മക്കുളത്തില്‍ എത്തി അവഭൃഥസ്‌നാനം നടത്തി. ലക്ഷാര്‍ച്ചന, സഹസ്രകലശാഭിഷേകം, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടുകളായി ഇന്നുണ്ടാകും.

ഇന്നു നടക്കുന്ന സഹസ്രകലശാഭിഷേകത്തിനുള്ള കലശപൂജ ഇന്നലെ വൈകിട്ടു നടന്നു. പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ കളം വരച്ച് ബ്രഹ്മകലശവും ഖണ്ഡബ്രഹ്മകലശവും പരികലശങ്ങളും വച്ചു. തന്ത്രി കണ്ഠര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ പൂജിച്ചു തീര്‍ഥം നിറച്ചു. ആരതിയോടെയാണ് പൂജകള്‍ അവസാനിച്ചത്. ഇന്ന് 11.30നു സഹസ്രകലശാഭിഷേകവും 12നു കളഭാഭിഷേകവും നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം