തിരുവാര്‍പ്പ് ക്ഷേത്രത്തിലെ അഞ്ചാംപുറപ്പാട് ഇന്ന്

April 18, 2012 കേരളം

കോട്ടയം: തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള അഞ്ചാം പുറപ്പാട് ഇന്നു നടക്കും. രാത്രി ഒന്‍പതിനാണ് അഞ്ചാം പുറപ്പാട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള ദേവീക്ഷേത്രത്തിലേക്കുള്ള ഈ എഴുന്നള്ളത്തിന് നാല് ആനകള്‍ അകമ്പടി നില്‍ക്കും. 12.30ന് തിരിച്ചെഴുന്നള്ളത്തും വിളക്കു ദര്‍ശനവും ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം