യെദ്യരപ്പയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ

April 20, 2012 കേരളം,ദേശീയം

ന്യൂഡല്‍ഹി: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യരപ്പയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു. അനധികൃത ഖനിയിടപാടുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഖനനത്തിന് അനുമതി നല്‍കിയതില്‍  നടന്ന വ്യാപകമായ ക്രമക്കേടുകളില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയും ബന്ധുക്കളുംങ്കു വഹിച്ചിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യദ്യൂരപ്പയുടെ ബന്ധുക്കള്‍ നേതൃത്വം നല്‍കുന്ന ട്രസ്റ്റുകള്‍ക്ക് ഫണ്ട് അനുവദിച്ചതിനെ കുറിച്ചും സി.ബി.ഐ. അന്വേഷണം നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

സമിതിക്ക് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമാണുള്ളതെന്നും അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സുപ്രീംകോടതിയാണെന്നും യെദ്യൂരപ്പ പ്രതികരിച്ചു.  പി.വി.ജയകൃഷ്ണ അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് യെദ്യൂരപ്പയ്‌ക്കെതിരെ അന്വേഷണം ശുപാര്‍ശ ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം