വിഷു ആഘോഷിച്ചു

April 20, 2012 കേരളം,രാഷ്ട്രാന്തരീയം

ഡാലസ്: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷിച്ചു. ഏപ്രില്‍ 14-ന് കാരോള്‍ട്ടന്‍ സെന്റക്ക മേരീസക്ക ദേവാലയ ഹാളിലാണ് ആഘോഷങ്ങള്‍ നടന്നത്. ഇരുനൂറിലധികം നായര്‍ സമുദായംഗങ്ങള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
രാവിലെ, വിഷുക്കണിക്കും തെളിച്ച നിലവിളക്കിനും മുന്നില്‍ വച്ച് സമുദായത്തിലെ മുതിര്‍ന്നവരായ ഡോ. ശ്രീകുമാരന്‍ നായര്‍, മന്മഥന്‍ നായര്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് സത്യജിത് നായര്‍ സ്വാഗതം ആശംസിച്ചു.
തുടര്‍ന്നുള്ള കലാപരിപാടികളില്‍ വിഷുവിന്റെ ചരിത്രം വര്‍ണിച്ച സ്‌കിറ്റും, കൃഷ്ണ ചരിതം വര്‍ണിച്ച നൃത്തങ്ങളും, കൃഷ്ണ ഭക്തി ഗാനങ്ങളും അടങ്ങിയ പരിപാടികള്‍ രമ സുരേഷും മനോജ് കൃഷ്ണനും ചേര്‍ന്ന് അവതരിപ്പിച്ചു.
അംഗങ്ങള്‍ പാകം ചെയ്തു കൊണ്ടുവന്ന വിഭവ സമൃദ്ധമായ വിഷു സദ്യക്കു ശേഷം സെക്രട്ടറി രശ്മി വികാസിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം