തൃശ്ശൂര്‍ പൂരത്തിന് പന്തലുകള്‍ക്ക് കാല്‍നാട്ടി

April 21, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പന്തലുകള്‍ക്ക് കാല്‍നാട്ടി. മണികണ്ഠനാലില്‍ വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു  പാറമേക്കാവിന്റെ കാല്‍നാട്ടല്‍. ദേവസ്വം പ്രസിഡന്റ് കെ.കെ. മേനോന്‍, വൈസ് പ്രസിഡന്റ് കെ. സതീഷ്‌മേനോന്‍, സെക്രട്ടറി എ. രാമചന്ദ്രപ്പിഷാരോടി, പൂരം പ്രദര്‍ശനം പ്രസിഡന്റ് കെ. മനോഹരന്‍, ഭാരവാഹികളായ വി.എം. ശശി, എം. രമേശ്, ടി. ബൈജു എന്നിവര്‍ പങ്കെടുത്തു. മേക്കാവ് ക്ഷേത്രത്തിലെ ദാമോദരന്‍ തിരുമേനിയും കീരമ്പിള്ളി കുട്ടന്‍ തിരുമേനിയും കൊടിക്കാല്‍പൂജയ്ക്ക് കാര്‍മികത്വം വഹിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു തിരുവമ്പാടി വിഭാഗത്തിന്റെ പന്തല്‍കാല്‍നാട്ടല്‍. ദേവസ്വം പ്രസിഡന്റ് പ്രൊഫ.എം. മാധവന്‍കുട്ടി, സെക്രട്ടറി സി. വിജയന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം