കളക്ടറെ തട്ടിക്കൊണ്ടുപോയി

April 21, 2012 ദേശീയം

റായ്പൂര്‍: ചത്തീസ്ഗഡില്‍ സുകുമ ജില്ലാ കലക്ടര്‍ അലക്‌സ് പോള്‍ മേനോനെ(32) മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി. സുകുമയിലെ ഓഫിസിലേക്കുള്ള യാത്രയ്ക്കിടെ പതിനഞ്ചോളം വരുന്ന മാവോയിസ്റ്റുകള്‍ അലക്‌സ് പോള്‍ മേനോന്റെ വാഹനം തടയുകയും അദ്ദേഹത്തെ ബന്ദിയാക്കുകയും ചെയ്തതായാണ് വിവരം.  2006 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അലക്‌സ് തമിഴ്‌നാട്ടിലെ തിരുനല്‍വേലി സ്വദേശിയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം